'എനിക്കൊപ്പം സെല്‍ഫി എടുക്കണോ? 100 രൂപ വേണം': മധ്യപ്രദേശ് മന്ത്രി

സെ​ല്‍​ഫി​ എടുക്കുമ്പോൾ സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണെന്നും ഇ​തു​കാ​ര​ണം തന്റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നുമാണ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ഉഷ താക്കൂര്‍ പറയുന്നത്.

Update: 2021-07-19 06:23 GMT

ത​നി​ക്കൊ​പ്പം നി​ന്ന് സെ​ല്‍​ഫി​യെ​ടു​ക്കണമെങ്കിൽ പ​ണം നൽകണമെന്ന് മ​ധ്യ​പ്ര​ദേ​ശ് മ​ന്ത്രി ഉ​ഷ താ​ക്കൂ​ര്‍. സെ​ല്‍​ഫി​ എടുക്കുമ്പോൾ സ​മ​യം പോ​കു​ന്ന കാ​ര്യ​മാ​ണെന്നും ഇ​തു​കാ​ര​ണം തന്റെ പ​രി​പാ​ടി​ക​ള്‍ വൈ​കാ​റു​ണ്ടെ​ന്നുമാണ് സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രിയായ ഉഷ താക്കൂര്‍ പറയുന്നത്. 

'ഒരുപാട് സമയം സെൽഫിക്ക് വേണ്ടി പാഴാകുന്നു. അതുകൊണ്ടുതന്നെ എന്റെ പരിപാടികൾ മണിക്കൂറുകളോളം വൈകുന്നു. പാർട്ടി സംഘടനാതലത്തിൽ നിന്ന് നോക്കിയാൽ എനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 100 രൂപ ബിജെപി പ്രാദേശിക മണ്ഡൽ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം'- മന്ത്രി പറഞ്ഞു. 

തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ പറഞ്ഞു. 2015ൽ മധ്യപ്രദേശിലെ തന്നെ മന്ത്രിയായ കുൻവാർ വിജയ് ഷായും സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. തനിക്കൊപ്പം സെൽഫി എടുക്കുന്നതിന് 10 രൂപ നൽകണമെന്നായിരുന്നു ഷായുടെ പ്രഖ്യാപനം. 

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News