മുലായം സിങ് ഗുരുതര നിലയിൽ തുടരുന്നു

വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്.

Update: 2022-10-04 02:09 GMT

ഗുരുഗ്രാം: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതര നിലയിൽ തുടരുന്നു. അദ്ദേഹത്തെ ഡൽഹിക്ക് അടുത്ത ഗുരുഗ്രാം മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് ഐ.സി.യുവിൽ നിന്നും സി.സി.യുവിലേക്കു മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് ചികിത്സിക്കുന്നത്.

വൃക്ക സംബന്ധമായ പ്രശ്നങ്ങൾക്ക് പുറമേ ഉയർന്ന രക്തസമ്മർദവും ഓക്സിജൻ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.

വൃക്കയിലെ അണുബാധയ്ക്ക് ഓഗസ്റ്റ് മുതൽ അദ്ദേഹം ചികിത്സയിലാണ്. കഴിഞ്ഞ ജൂലൈയിലും മേദാന്തയിൽ മുലായത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കരനായ മുലായം സിങ്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News