മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു

ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാധന

Update: 2022-07-09 10:50 GMT
Editor : Jaisy Thomas | By : Web Desk

ലക്നൗ: സമാജ്‍വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ ഭാര്യ സാധന ഗുപ്ത അന്തരിച്ചു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സാധന.

സാധനയുടെ നിര്യാണത്തില്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അനുശോചനം പ്രകടിപ്പിച്ചു.''മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് ജിയുടെ ഭാര്യ സാധന ഗുപ്തയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞു. ഈശ്വരന്‍ അവരുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ. ഈ വിയോഗം താങ്ങാൻ മുലായം സിംഗിനും കുടുംബത്തിനും ധൈര്യമുണ്ടാകട്ടെ'' അദ്ദേഹം ട്വീറ്റ് ചെയ്തു.

Advertising
Advertising

മുലായത്തിന്‍റെ രണ്ടാം ഭാര്യയാണ് സാധന. 2003ല്‍ മുലായം സിങിന്‍റെ ആദ്യഭാര്യയും അഖിലേഷ് യാദവിന്‍റെ അമ്മയുമായ മാൽതി യാദവ് മരിക്കുന്നത് വരെ സാധന ഗുപ്തയെ അധികമാർക്കും അറിയില്ലായിരുന്നു. മാല്‍തിയുടെ മരണത്തിന് ശേഷമാണ് സാധനയെ ഭാര്യയായി അംഗീകരിക്കുന്നത്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News