അവധി ആഘോഷിക്കുന്ന സഹപ്രവര്‍ത്തകനെ ശല്യപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപ പിഴയുമായി ഇന്ത്യന്‍ കമ്പനി

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാന്‍റസി ഗെയ്മിംഗ് പ്ലാറ്റ്ഫോമായ ഡ്രീം-11നാണ് പുതുമയുള്ള ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്

Update: 2023-01-12 07:18 GMT

ഡ്രീം-11സഹസ്ഥാപകൻ ഭവിത് ഷെത്ത്

മുംബൈ: സമ്മര്‍ദ്ദവും തിരക്കും നിറഞ്ഞ ജോലിക്കിടയില്‍ ഒരു ദിവസം അവധി കിട്ടുന്നത് ജോലിക്കാരെ സംബന്ധിച്ചിടത്തോളം ഒരു അനുഗ്രഹമാണ്. ടെന്‍ഷനൊക്കെ മാറ്റി ഒന്നു റിഫ്രഷ് ചെയ്യാനുള്ള സമയം. എന്നാല്‍ ഈ സമയത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും ഒരു മെസേജോ ഫോണ്‍ കോളോ വന്നാല്‍ പോലും നമ്മള്‍ അസ്വസ്ഥരാകും. ആ ദിവസത്തെ സന്തോഷം അങ്ങനെ നഷ്ടമാവുകയും ചെയ്യും. ഇതിനു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കമ്പനി.അവധിയില്‍ പോയിരിക്കുന്ന സഹപ്രവര്‍ത്തകനെ കമ്പനിയിലുള്ള ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ വന്‍തുക പിഴയായി അടയ്ക്കേണ്ടി വരും.

Advertising
Advertising

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാന്‍റസി ഗെയ്മിംഗ് പ്ലാറ്റ്ഫോമായ ഡ്രീം-11നാണ് പുതുമയുള്ള ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. അവധി ആഘോഷിക്കുന്ന സഹപ്രവര്‍ത്തകനെ മെയിലുകളയച്ചോ ഫോണ്‍ വിളിച്ചോ ശല്യപ്പെടുത്തിയാല്‍ വിളിച്ചയാള്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കേണ്ടി വരുമെന്ന് സഹസ്ഥാപകൻ ഭവിത് ഷെത്ത് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.2008-ൽ സ്ഥാപിതമായ കമ്പനി, തൊഴിലാളികൾക്ക് പ്രതിവർഷം കുറഞ്ഞത് ഒരാഴ്ചയെങ്കിലും അവധിയെടുക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. ''വര്‍ഷത്തിലൊരിക്കല്‍ ഒരാഴ്ചത്തേക്ക് നിങ്ങളെ ഈ കമ്പനിയില്‍ നിന്നും പുറത്താക്കും. ആ സമയത്ത് ഇ-മെയിലോ ഫോണ്‍ കോളോ ഉണ്ടാകില്ല. കാരണം, ആ ഒരാഴ്ചത്തെ തടസ്സമില്ലാത്ത സമയം ലഭിക്കാൻ ഇത് നിങ്ങളെ വളരെയധികം സഹായിക്കുന്നു. ഞങ്ങൾ ആരെയെങ്കിലും ആശ്രയിക്കുന്നുണ്ടോ എന്ന് അറിയാൻ ഇത് ബിസിനസിനെ സഹായിക്കുന്നു. ഇതുവരെ, ഈ സംവിധാനം ഫലപ്രദമാണെന്ന് തെളിഞ്ഞതായി 36 കാരനായ ഷെത്ത് പറഞ്ഞു.

ഒരാഴ്ചത്തെ അവധിക്കാലം ഡ്രീം-11ലെ ജീവനക്കാര്‍ക്ക് വിശ്രമിക്കാനും സ്വയം റീചാര്‍ജ് ചെയ്യാനും അവരുടെ ഏറ്റവും മികച്ചത് നൽകാൻ തയ്യാറായി ജോലിയിലേക്ക് മടങ്ങാനും അനുവദിക്കുമെന്ന് ഡ്രീം-11ലെ വിശ്വസിക്കുന്നു," കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ജീവനക്കാര്‍ക്ക് സ്വസ്ഥമായ അവധി ആഘോഷിക്കാനുള്ള മികച്ച മാര്‍ഗമാണ് ഈ പിഴ. പ്രതിഭകളെ നിലനിർത്താനുള്ള ശ്രമത്തിൽ, ഗോൾഡ്‌മാൻ സാച്ച്‌സ് ഗ്രൂപ്പ് ഇൻക് ഉൾപ്പെടെയുള്ള മറ്റ് പല കമ്പനികളും ജീവനക്കാരെ പരിധികളില്ലാതെ അവധിയെടുക്കാൻ അനുവദിക്കുന്നുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News