മൂന്നു ഡോസ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍

അമേരിക്കയില്‍ നിന്നും വെള്ളിയാഴ്ച എത്തിയ 29കാരനിലാണ് കോവിഡിന്‍റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്

Update: 2021-12-18 07:16 GMT

മൂന്നു ഡോസ് ഫൈസര്‍ വാകസിന്‍ സ്വീകരിച്ച മുംബൈ സ്വദേശിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്നും വെള്ളിയാഴ്ച എത്തിയ 29കാരനിലാണ് കോവിഡിന്‍റെ പുതിയ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങളൊന്നുമില്ല.

നവംബര്‍ 9ന് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സാമ്പിളുകള്‍ ജീനോം സ്വീകന്‍സിംഗിനായി അയച്ചു. രോഗിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേര്‍ക്കും കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. മുന്‍കരുതല്‍ എന്ന നിലയിലാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി) വ്യക്തമാക്കി.

ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം പതിനഞ്ചായി. ഇതില്‍ പതിമൂന്ന് പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇതുവരെ 40 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്. 14 ദിവസം കൊണ്ട് നൂറിലധികം ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഒമിക്രോണ്‍ വകഭേദം അതിവേഗം വ്യാപിക്കുന്നതിനാൽ  ആരോഗ്യമന്ത്രാലയം മുന്നൊരുക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ഒഴിവാക്കാൻ നിർദേശം നൽകി.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News