Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo | Special Arrangement
മുംബൈ: 2025ല്‍ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുകയാണ്. ടൈം ഔട്ടിന്റെ 'സിറ്റി ലൈഫ് ഇൻഡക്സ് 2025' പ്രകാരം ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള നഗരമായി മുംബൈയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 94 ശതമാനം മുംബൈ നിവാസികളും തങ്ങളുടെ നഗരം സന്തോഷം നൽകുന്നുവെന്ന് അഭിപ്രായപ്പെട്ടു.
ഉയർന്ന വാടക, ഗതാഗതക്കുരുക്ക്, തിരക്കേറിയ ജീവിതശൈലി എന്നിവയുണ്ടായിട്ടും ബെയ്ജിങ്, ഷാങ്ഹായ്, ചിയാങ് മായ്, ഹനോയി തുടങ്ങിയ നഗരങ്ങളെ പിന്തള്ളിയാണ് മുംബൈ ഈ സ്ഥാനം നേടിയത്. മറ്റ് സൂചികകളിലും മുംബൈ ഉയര്‍ന്ന സ്‌കോര്‍ നേടി. നഗരത്തിലെ 88 ശതമാനം ആളുകളും സന്തോഷമുള്ളവരാണെന്നും മുംബൈയിലെ സന്തോഷ സൂചിക അടുത്തിടെ വര്‍ധിച്ചു എന്നുമാണ് കണക്കുകൾ.
നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളെക്കാൾ അവിടുത്തെ സമൂഹം, സംസ്കാരം, ദൈനംദിന ജീവിതത്തിലെ അനുഭവങ്ങൾ എന്നിവയാണ് താമസക്കാർക്ക് സന്തോഷം നൽകുന്നതെന്ന് സർവേ പറയുന്നു. ടൈം ഔട്ടിന്റെ സിറ്റി ലൈഫ് ഇൻഡക്സ് 2025, ലോകമെമ്പാടുമുള്ള 18,000 ത്തിലധികം ആളുകളിൽ നടത്തിയ സർവേയാണ് പുറത്ത് വന്നിരിക്കുന്നത്.
ചൈനയിലെ ബെയ്ജിങ്ങും, ഷാങ്ഹായിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഇവിടങ്ങളിൽ യഥാക്രമം 93 ശതമാനം, 92 ശതമാനം പേരും തങ്ങളുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറയുന്നു. ഈ രണ്ട് സിറ്റികളും സുരക്ഷ, സൗകര്യങ്ങൾ, ജീവിതച്ചെലവ്, സംസ്‌കാരം എന്നിവയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. ഏഷ്യയിലെ മികച്ച നഗരങ്ങളുടെ പട്ടികയിലും ഇവ ഉള്‍പ്പെടുന്നുണ്ട്. ഉയർന്ന ജീവിതനിലവാരം ഈ നഗരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ചിയാങ് മായി (തായ്‌ലാൻഡ്), ഹനോയി (വിയറ്റ്‌നാം) എന്നീ രാജ്യങ്ങളും ‘സിറ്റി ലൈഫ് ഇന്‍ഡക്‌സിൽ, ആദ്യത്തെ അഞ്ച് സ്ഥാനങ്ങളില്‍ ഉണ്ട്. ഇവിടങ്ങളിലെ 88 ശതമാനം താമസക്കാരും അവരുടെ നഗരം സന്തോഷം നല്‍കുന്നു എന്ന് പറയുന്നു.
2025ലെ ഏഷ്യയിലെ ഏറ്റവും സന്തോഷമുള്ള 10 നഗരങ്ങള്‍ ഇവയാണ് :
1. മുംബൈ, ഇന്ത്യ
2. ബെയ്ജിങ്, ചൈന
3. ഷാങ്ഹായ്, ചൈന
4. ചിയാങ് മായി, തായ്‌ലാൻഡ്
5. ഹനോയി, വിയറ്റ്‌നാം
6. ജക്കാര്‍ത്ത, ഇന്തോനേഷ്യ
7. ഹോങ്കോങ്
8. ബാങ്കോക്ക്, തായ്‌ലാൻഡ്
9. സിംഗപ്പൂര്‍
10. സോള്‍, ദക്ഷിണ കൊറിയ