ഓൺലൈനിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്തു; യുവതിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ

ഓൺലൈനായി 1,000 രൂപ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെടുകയായിരുന്നു

Update: 2022-10-26 07:02 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ഓൺലൈനിൽ മധുരപലഹാരങ്ങൾ ഓർഡർ ചെയ്യാൻ ശ്രമിച്ച യുവതിക്ക് നഷ്ടമായത് 2.4 ലക്ഷം രൂപ. സബർബൻ അന്ധേരി നിവാസിയായ പൂജ ഷാ എന്നയുവതിയാണ് ഫുഡ് ഡെലിവറി ആപ്പ് വഴി മധുരപലഹാരങ്ങൾ ഓർഡർ ചെയ്തത്. ഇതിന് വേണ്ടി ഓൺലൈനായി 1,000 രൂപ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഇടപാട് പരാജയപ്പെടുകയായിരുന്നു.

തുടർന്ന് ഓൺലൈനിൽ മധുരപലഹാരക്കടയുടെ നമ്പർ കണ്ടെത്തി. ഫോണിൽ വിളിച്ചപ്പോൾ ക്രെഡിറ്റ് കാർഡ് നമ്പറും അവളുടെ ഫോണിൽ ലഭിച്ച ഒടിപിയും പങ്കിടാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി ഒ.ടി.പിയും കാർഡ് വിവരങ്ങളും പങ്കിട്ടു. ഏതാനും മിനിറ്റുകൾക്കുള്ളിൽ അവളുടെ അക്കൗണ്ടിൽ നിന്ന് 2,40,310 രൂപ നഷ്ടപ്പെട്ടതായി സന്ദേശം വന്നു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം യുവതി തിരിച്ചറിയുന്നത്. ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസിന്റെ സമയോജിതമായ ഇടപെടൽ മൂലം യുവതിക്ക് നഷ്ടപ്പെട്ട തുകയിൽ ഭൂരിഭാഗവും വീണ്ടെടുക്കാൻ കഴിഞ്ഞു. പണം തിരിച്ചുകിട്ടാൻ സഹായിച്ച പൊലീസിന് നന്ദിയെന്നും യുവതി പറഞ്ഞു .

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News