'ഞാന്‍ സ്വര്‍ഗത്തിലാണ്, ആസ്വദിക്കുകയാണ്': ജയിലില്‍ നിന്ന് ലൈവില്‍ വന്ന് കൊലക്കേസ് പ്രതി

ഉത്തര്‍പ്രദേശിലെ ബറേലി ജയിലിലാണ് സംഭവം

Update: 2024-03-15 02:10 GMT
Editor : ദിവ്യ വി | By : Web Desk

ബറേലി: ജയിലില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന് കൊലക്കേസ് പ്രതി. ഉത്തര്‍പ്രദേശിലെ ബറേലി ജയിലിലാണ് സംഭവം. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ഡിസംബര്‍ 2 ന് പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ആസിഫാണ് ജയിലില്‍ നിന്നും ലൈവില്‍ വന്നത്. രണ്ട് മിനുട്ടുള്ള വിഡിയോവില്‍ ഞാന്‍ സ്വര്‍ഗത്തിലാണെന്നും ആസ്വദിക്കുകയാണെന്നും ആസിഫ് പറയുന്നുണ്ട്.

Advertising
Advertising

കേസിലെ മറ്റൊരു പ്രതിയായ രാഹുല്‍ ചൗധരിയും ബറേലിയിലെ ഈ ജയിലിലാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ വൈറലായതോടെ ഇത് ശ്രദ്ധയില്‍പെട്ട ഇരയുടെ സഹോദരന്‍ വ്യാഴാഴ്ച ജില്ലാ മജിസ്ട്രേറ്റിന് പരാതി നല്‍കി. കൊലക്കേസ് പ്രതികള്‍ക്ക് ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പരാതിയില്‍ ആരോപിച്ചു.

അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കുന്തല്‍ കിഷോര്‍ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിന് ശേഷം കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിഐജി പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News