ദോശക്കടക്ക് ഹിന്ദു പേര് ! 'ഇക്കണോമിക് ജിഹാദ്' ആരോപിച്ച് കട അടപ്പിച്ചു

ഇത്തരക്കാര്‍ കാരണമാണ് ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കാത്തതെന്നും അക്രമികള്‍ വീഡിയോയില്‍ പറയുന്നു.

Update: 2021-08-27 17:40 GMT
Editor : Suhail | By : Web Desk

ദോശക്കടക്ക് ഹിന്ദു പേര് നല്‍കിയതിന് അക്രമം അഴിച്ചുവിട്ട് ഹിന്ദുത്വവാദികള്‍. മഥുര വികാസ് ബസാറിലാണ് മുസ്‍ലിങ്ങളുടെ ദോശക്കടക്ക് ഹിന്ദു പേരിട്ടതിനെ തുടര്‍ന്ന് ഹിന്ദുത്വ അക്രമികള്‍ അഴിഞ്ഞാടിയത്.

ഏതാനും ചെറുപ്പക്കാര്‍ നടത്തിവരുന്ന ദോശക്കടയിലേക്കാണ് വീഡിയോ ചിത്രീകരിച്ചുകൊണ്ട് അക്രമികള്‍ എത്തിയത്. 'ശ്രീനാഥ് ദോശ കോര്‍ണര്‍' എന്ന പേരിനെ ചൊല്ലി കടക്കാരുമായി സംഘം തര്‍ക്കിക്കുകയും ചെയ്തു. 'ഇക്കണോമിക് ജിഹാദ്' ആണ് നടക്കുന്നത് എന്ന് പറഞ്ഞ അക്രമികള്‍, ഇത്തരക്കാര്‍ കാരണം ഹിന്ദുക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.

Advertising
Advertising

കടക്ക് മുസ്‍ലിം പേര് നല്‍കാതെ ഹിന്ദുവിന്‍റെ പേര് ഇടുന്നത് ഹിന്ദുക്കളെ ആകര്‍ഷിക്കാനാണ്. ഹിന്ദുക്കള്‍ ഇത് ഹിന്ദു നടത്തുന്ന കടയാണെന്ന് കരുതിയായിരിക്കും വരുന്നതെന്നും അക്രമികള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ദേവ് രാജ് പണ്ഡിറ്റ് എന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാള്‍ തന്നെയാണ് അക്രമത്തിന് മുന്നില്‍ നിന്നതും. കൃഷ്ണ ഭക്തര്‍ യുദ്ധത്തിന് ഒരുങ്ങണമെന്നും, മധുര ശുദ്ധീകരിക്കണമെന്നും ഇയാള്‍ മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഇന്‍ഡോറില്‍ ഹിന്ദു പ്രദേശത്ത് വളകള്‍ വിറ്റെന്ന പേരില്‍ 25 കാരനെ ഹിന്ദുത്വവാദികള്‍ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ആധാര്‍ കാണിച്ചില്ലെന്ന് പറഞ്ഞ് 45 കാരനായ കച്ചവടക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News