വീട്ടില്‍ മയിലുകളെ വളര്‍ത്തി; കര്‍ണാടക സ്വദേശി അറസ്റ്റില്‍
മഞ്ജു നായക് എന്നയാളാണ് അറസ്റ്റിലായതെന്ന് വനംവകുപ്പ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു
മൈസൂര്‍: വീട്ടില്‍ മയിലുകളെ വളര്‍ത്തിയതിന് കര്‍ണാടക സ്വദേശി അറസ്റ്റില്‍. കാമഗൗഡനഹള്ളി ഗ്രാമത്തിലെ വസതിയില്‍ മയിലുകളെ വളര്‍ത്തിയ മഞ്ജു നായക് എന്നയാളാണ് അറസ്റ്റിലായതെന്ന് വനംവകുപ്പ് അധികൃതര്‍ ബുധനാഴ്ച അറിയിച്ചു.
വനംവകുപ്പിന്‍റെ മൊബൈൽ വിജിലൻസ് സ്ക്വാഡാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ മഞ്ജു നായക് നിരവധി മയിലുകളെ വളർത്തുന്നുണ്ടെന്ന് സ്ക്വാഡിന് മനസിലായി. പ്രായപൂര്‍ത്തിയാകാത്ത മയിലിനെയും കണ്ടെത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത് പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
1972 ലെ ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍ ) ആക്റ്റ് പ്രകാരം മയില്‍ സംരക്ഷിത പക്ഷിയാണ്. മയിലിനെ കൊന്നാലോ വേട്ടയാടിയാലോ സെക്ഷന്‍ 51 (1 എ ) പ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഇരുപതിനായിരം രൂപയില്‍ കുറയാത്ത പിഴയും ലഭിക്കാം. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റര്‍ VA വകുപ്പ് 49 A (B) പ്രകാരം മയില്‍ വേട്ട നടത്താതെയുളള മയില്‍പീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല.