'അവർ കൊണ്ടുപോയില്ല..അതിനാൽ പോയില്ല'; കൊല്ലപ്പെടുന്നതിന് മുമ്പ്‌ അതീഖ് അഹമ്മദിന്റെ അവസാനവാക്കുകൾ

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് അതീഖിന്റെ തലക്ക് വെടിയേൽക്കുന്നത്

Update: 2023-04-16 05:37 GMT
Editor : Lissy P | By : Web Desk

പ്രയാഗ് രാജ്: ഉമേഷ്പാൽ വധക്കേസിൽ അറസ്റ്റിലായ അതീഖ് അഹമ്മദും അഷ്റഫും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേൽക്കുന്നത്. മകന്റെ സംസ്‌കാര ചടങ്ങുകൾക്ക് എന്തുകൊണ്ട് പോയില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് അതീഖിന്റെ തലക്ക് വെടിയേൽക്കുന്നത്.

'അവർ ഞങ്ങളെ കൊണ്ടുപോയില്ല, അതിനാൽ ഞങ്ങൾ പോയില്ല'(നഹി ലേ ഗയേ തോ നഹി ഗയേ) എന്ന് പറഞ്ഞുതീരും മുമ്പാണ് പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് അതീഖിന് വെടിയേൽക്കുന്നത്. അതീഖ് അഹമ്മദിന്റെ മകൻ ആസാദ് അഹമ്മദ് രണ്ടുദിവസം മുമ്പാണ് പൊലീസ് ഏറ്റമുട്ടലിലാണ് മരിക്കുന്നത്. ശനിയാഴ്ചയാച ആസാദിന്റെ മൃതദേഹം സംസ്‌കരിച്ചത്. എന്നാൽ പിതാവായ അതീഖിന് സംസ്‌കാര ചടങ്ങുകൾക്ക് പങ്കെടുക്കാൻ പൊലീസ് അനുമതി നൽകിയിരുന്നില്ല. അതേദിവസം തന്നെയാണ് അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചു കൊല്ലുന്നത്.

Advertising
Advertising

മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയവരാണ് വെടിവെച്ചുകൊന്നത്. ബിഎസ്പി എംഎൽഎ രാജു പാലിന്റെയും രാജു പാൽ വധക്കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിന്റെയും കൊലപാതകങ്ങളിൽ ആതിഖും അഷ്‌റഫും പ്രതികളായിരുന്നു. ഈ ആഴ്ച ആദ്യം പ്രയാഗ്രാജിലെ സിജെഎം കോടതിയിൽ ഹാജരാക്കിയ ആതിഖിനെയും അഷ്റഫിനെയും അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News