നാ​​രാ​​യ​​ൺ റാ​​ണെ​​യെ മ​​ന്ത്രി​​യാ​​ക്കി​​യ​​ത് ത​​ങ്ങ​​ളെ ലക്ഷ്യമിട്ടാണെന്ന് ശി​​വ​​സേ​​ന

ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്

Update: 2021-07-09 03:22 GMT
Editor : ubaid | By : Web Desk

നാ​​രാ​​യ​​ൺ റാ​​ണെ​​യെ കേ​​ന്ദ്ര കാ​​ബി​​ന​​റ്റ് മ​​ന്ത്രി​​യാ​​ക്കി​​യ​​തു ത​​ങ്ങ​​ളെ ആ​​ക്ര​​മി​​ക്കാ​​ൻ വേ​​ണ്ടി മാ​​ത്ര​​മാ​​ണെ​​ന്നു ശി​​വ​​സേ​​ന. കേ​​ന്ദ്ര​​ത്തി​​ൽ സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് രൂ​​പ​​വ​​ത്ക​​രി​​ച്ച​​തു മ​​ഹാ​​രാ​​ഷ്‌ട്ര​​യി​​ലെ സ​​ഹ​​ക​​ര​​ണ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ നശിപ്പിക്കാന്‍ വേ​​ണ്ടി​​യാ​​ണെ​​ന്നു ശി​​വ​​സേ​​ന വ​​ക്താ​​വ് അ​​ര​​വി​​ന്ദ് സാ​​വ​​ന്ത് കു​​റ്റ​​പ്പെ​​ടു​​ത്തി. 

നേരത്തെ കേന്ദ്രമന്ത്രിസഭയിൽ മഹാരാഷ്ട്രയിൽ നിന്നുള്ള നാലു പുതുമുഖങ്ങളിൽ മൂന്നുപേരും ഇതരപാർട്ടികളിൽ നിന്നു ബി.ജെ.പിയിൽ എത്തിയവരാണെന്നും ശിവസേനയ്ക്കും എൻ.സി.പിക്കും ബി.ജെ.പി നന്ദി പറയുകയാണു വേണ്ടതെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പരിഹാസിച്ചിരുന്നു.

Advertising
Advertising

പഞ്ചായത്തീരാജ് സഹമന്ത്രി കപിൽ പാട്ടീൽ, ആരോഗ്യസഹമന്ത്രി ഭാരതി പവാർ എന്നിവർ നേരത്തെ എൻസിപിക്ക് ഒപ്പം പ്രവർത്തിച്ചവരാണ്.     ഒരുകാലത്ത് ശിവസേനയില്‍ ബാല്‍താക്കറെയുടെ വലംകയ്യായിരുന്ന നാരായണ്‍ റാണെ ബാല്‍താക്കറെ മകനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചതോടെയാണ് സേനവിട്ട് കോണ്‍ഗ്രസിലെത്തിയത്. മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിലെത്തിച്ചവര്‍ പിന്നീട് കാലുവാരിയെന്നും പ്രധാനസ്ഥാനങ്ങള്‍ നല്‍കാതെ അവഗണിച്ചെന്നും ആരോപിച്ചാണ് നാല് വര്‍ഷം മുമ്പ് കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലേക്കുള്ള ചുവടുമാറ്റം. കൊ​​ങ്ക​​ൺ മേ​​ഖ​​ല​​യി​​ലെ അ​​തി​​കാ​​യ​​നാ​​യ റാ​​ണെ, ശി​​വ​​സേ​​ന​​യു​​ടെ ബ​​ദ്ധ​​ശ​​ത്രു​​വാ​​ണ്.


Tags:    

Editor - ubaid

contributor

By - Web Desk

contributor

Similar News