'ബിഹാറിൽ 160 സീറ്റിൽ എൻഡിഎ വിജയിക്കും, അഞ്ചാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും'; അമിത് ഷാ

243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ആറ്,11 തിയതികളിലാണ് നടക്കുന്നത്

Update: 2025-11-02 02:55 GMT
Editor : rishad | By : Web Desk

അമിത് ഷാ Photo-PTI

പറ്റ്ന: ബിഹാറില്‍ എന്‍ഡിഎ 160 സീറ്റുകളില്‍ വിജയിക്കുമെന്നും 2005ന് ശേഷം അഞ്ചാം തവണയും അധികാരം നിലനിർത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അമിത് ഷാ പറഞ്ഞു.

രാജ്യത്ത് ഏറ്റവും അധികം രാഷ്ട്രീയബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിന് കീഴിലാണ് എന്‍ഡിഎ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും അമിത് ഷാ ആവര്‍ത്തിച്ചു. ആരാകും മുഖ്യമന്ത്രി എന്നതില്‍ തീരുമാനം കൈക്കൊള്ളുന്നത് പാര്‍ട്ടിയുടെ ഭരണഘടനാപരമായ പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അത് തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാറിന്റെ ആരോഗ്യത്തെക്കുറിച്ച് അനുയായികളും എതിരാളികളും ആശങ്ക ഉന്നയിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്- അദ്ദേഹം ദിവസവും അഞ്ചുറാലികളെ അഭിസംബോധന ചെയ്യുന്നുണ്ടെന്നും അമിത് ഷാ മറുപടി നല്‍കി.  243 അംഗ ബിഹാര്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ ആറ്,11 തീയതികളിലാണ് നടക്കുന്നത്. 14നാണ് വോട്ടെണ്ണല്‍. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News