'റിപ്പബ്ലിക് ടിവി താലിബാനൊപ്പം', അര്‍ണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയ

അസമില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു

Update: 2021-08-23 03:38 GMT
Editor : ubaid | By : Web Desk

റിപ്പബ്ലിക് ടി.വിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. താലിബാന് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി പങ്കുവെച്ചെന്നാരോപിച്ചാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആവശ്യം ഉയരുന്നത്. 

Advertising
Advertising

താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു.  നിമിഷനേരം കൊണ്ട് റിപ്പബ്ലിക് വിത്ത് താലിബാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നത്.

അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.  റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ ചോദിക്കുന്നത്.


Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News