അതുക്കും മേലെ; വന്ദേഭാരതിനേക്കാൾ വേഗതയുള്ള പുത്തൻ ട്രെയിനുകൾ അണിയറയിൽ ഒരുങ്ങുന്നു

രണ്ട് ട്രെയിനുകളാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുക

Update: 2026-04-10 16:08 GMT

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ വന്ദേഭാരത് ട്രെയിനുകൾക്ക് ഏറെ പ്രധാന്യമുണ്ട്. വേഗത കൂടിയ, മികച്ച സൗകര്യമുള്ള യാത്ര എന്നിവ പ്രധാനം ചെയ്യുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ വൻ ഹിറ്റാണ്. വന്ദേഭാരതിനേക്കാൾ വേഗതയുള്ള ട്രെയിനുകൾ ഉടൻ വരുമെന്നാണ് റെയിൽവേ അറിയിക്കുന്നത്. 

220 കിലോമീറ്റർ വേഗത്തിൽ പോവാൻ കഴിയുന്ന രണ്ട് സെറ്റ് ട്രെയിനുകളാണ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുക. 2027-28 വർഷത്തിൽ പുതിയ ട്രെയിനുകൾ പുറത്തിറക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ആധുനിക സാങ്കേതികവിദ്യയും ഉറപ്പാക്കുന്ന രീതിയിലാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. മണിക്കൂറിൽ 220 കിലോമീറ്ററാണ് ഇവയുടെ ഡിസൈൻ വേഗതയെങ്കിലും ട്രാക്കുകളിൽ പരമാവധി 200 കിലോമീറ്റർ വേഗതയിൽ ഇവ ഓടിക്കാനാകുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. നിലവിൽ വന്ദേഭാരത് ട്രെയിനുകളുടെ  ഡിസൈൻ വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണ്. ട്രാക്കുകളുടെ പരിമിതി മൂലം പരമാവധി 160 കിലോമീറ്റർ വേഗത്തിലാണ് വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

ഓരോ ട്രെയിൻ സെറ്റിലും 16 കോച്ചുകൾ വീതമാണുണ്ടാകുക. ബ്രോഡ്ഗേജ് പാതകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇതിന്റെ നിർമ്മാണം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ ട്രെയിനുകൾ ഒരുങ്ങുന്നതെന്ന് റെയിൽവേ അറിയിച്ചു. യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ദീർഘദൂര യാത്രകൾ കൂടുതൽ സുഗമമാക്കാനും ഈ പുതിയ സെമി-ഹൈസ്പീഡ് ട്രെയിനുകൾ സഹായിക്കും.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News