രാഷ്ട്രീയ കൗതുകമായി നിതീഷിന്റെ ട്വീറ്റ്; വോട്ടെണ്ണലിനിടെ നെഹ്‌റുവിന്റെ ജന്മദിനം സ്മരിച്ച് നിതീഷ് കുമാർ
കമൻ്റുകളിൽ മഹാസഖ്യത്തിലേക്കോ എന്ന് ചോദ്യം
Update: 2025-11-14 03:37 GMT
പട്‌ന: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാറിന്റെ നെഹ്‌റു അനുസ്മരണ ട്വീറ്റ് രാഷ്ട്രീയ കൗതുകമായി. പോസ്റ്റിനടിയിൽ ഉയരുന്ന ചോദ്യങ്ങളാണ് രാഷ്ട്രീയ കൗതുകമുണർത്തുന്നത്. മഹാസഖ്യത്തിലേക്കുള്ള വരവിന്റെ ഭാഗമാണോ എന്നാണ് പ്രധാന ചോദ്യം. രാഷ്ട്രീയ സഖ്യങ്ങളിൽ മാറി-മാറി നിൽക്കുന്ന നിതീഷിന്റെ ഭൂതകാലം ചൂണ്ടിക്കാണിച്ചാണ് ആളുകൾ ചോദിക്കുന്നത്.