പൗരത്വനിയമത്തില്‍ മറ്റു മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

അയല്‍ രാജ്യങ്ങളിലെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നായിരുന്നു എം.പിയുടെ ചോദ്യം. ഇത്തരമൊരു ആലോചനയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സി.എ.എ ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

Update: 2021-08-04 16:18 GMT

മറ്റു മതന്യൂനപക്ഷങ്ങളെ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി നിയമം ഭേദഗതി ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് പി.വി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന് മറുപടിയായി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അയല്‍ രാജ്യങ്ങളിലെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്നായിരുന്നു എം.പിയുടെ ചോദ്യം. ഇത്തരമൊരു ആലോചനയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സി.എ.എ ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

അയല്‍രാജ്യങ്ങളില്‍ നിന്ന് എത്തിയ 4,171 ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയതായും മന്ത്രി രാജ്യസഭയെ അറിയിച്ചു. 4,046 അപേക്ഷകള്‍ ഇനി പരിഗണിക്കാനുണ്ട്. 2016നും 2020നും ഇടയില്‍ പഴയ നിയമങ്ങള്‍ക്ക് അനുസൃതമായാണ് വിദേശികളായ ഇവര്‍ക്ക് പൗരത്വം അനുവദിച്ചു നല്‍കിയത്. ഇതില്‍ കേരളത്തില്‍ നിന്ന് അപേക്ഷിച്ച 65 പേര്‍ക്ക് പൗരത്വം നല്‍കിയതായും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News