വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് ഡല്‍ഹി; നോയിഡയിലും ഗുരുഗ്രാമിലും സ്കൂളുകള്‍ക്ക് അവധി

നിരവധി പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാവുകയും നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ ബാധിക്കുകയും ചെയ്തു

Update: 2022-09-23 02:07 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും മഴ കനത്തതോടെ വെള്ളപ്പൊക്കത്തില്‍ വലഞ്ഞ് തലസ്ഥാന നഗരി. നിരവധി പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമാവുകയും നഗരത്തിലുടനീളമുള്ള പ്രധാന റോഡുകളിലെ ഗതാഗതത്തെ ബാധിക്കുകയും ചെയ്തു.

ഐ.എം.ഡി യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നഗരത്തിലെ മിക്ക സ്ഥലങ്ങളിലും മിതമായ മഴയെക്കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിലും തലസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നോയിഡയിലും ഗുരുഗ്രാമിലും വെള്ളിയാഴ്ച സ്വകാര്യ സ്‌കൂളുകൾക്ക് (എട്ടാം ക്ലാസ് വരെ) അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡൽഹി-എൻ.സി.ആർ മേഖലയിൽ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. ഇഫ്‌കോ ചൗക്ക്, ശങ്കർ ചൗക്ക്, രാജീവ് ചൗക്ക്, ഗുഡ്ഗാവ്-ഡൽഹി അതിർത്തിക്ക് സമീപമുള്ള സർഹൗൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ ദേശീയ പാത (എൻഎച്ച്) 48-ന്‍റെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുട്ടൊപ്പം വെള്ളത്തിലാണ് കാല്‍നടയാത്രക്കാര്‍ നടന്നുപോയ്ക്കൊണ്ടിരിക്കുന്നത്.

മിക്കയിടങ്ങളിലും പൊതുവെ മേഘാവൃതമായ ആകാശവും മിതമായ മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. കൂടിയതും കുറഞ്ഞതുമായ താപനില യഥാക്രമം 28 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസുമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News