സൽമാൻ ഖാനും ബാബ സിദ്ദീഖിയുടെ മകനും നേരെ വധഭീഷണി ഉയർത്തിയ 20കാരൻ അറസ്റ്റിൽ

വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്

Update: 2024-10-29 07:24 GMT
സല്‍മാന്‍ ഖാന്‍-സീഷാന്‍ സിദ്ദീഖി

മുംബൈ: സൽമാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബ സിദ്ദീഖിയുടെ മകനുമായ സീഷാൻ സിദ്ദിഖി എംഎൽഎയ്ക്കും എതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ 20 കാരന്‍ അറസ്റ്റില്‍.  ഗഫ്‌റാന്‍ ഖാന്‍ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച വൈകീട്ടാണ് സീഷാന്‍ സിദ്ദീഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കണമെന്നും ഇല്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നല്‍കിയ പരാതിയിലാണ് പ്രതിയെ കണ്ടെത്തിയത്.

നേരത്തെ, മുംബൈ ട്രാഫിക് പൊലീസിൻ്റെ വാട്സ്ആപ്പ് ഹെൽപ്പ് ലൈനിൽ ലഭിച്ച ഭീഷണി സന്ദേശത്തിൻ്റെ പേരിൽ ജംഷഡ്പൂരിൽ നിന്നുള്ള പച്ചക്കറി വിൽപ്പനക്കാരനായ ഷെയ്ഖ് ഹുസൈൻ എന്ന 24 കാരനെ അറസ്റ്റ് ചെയ്തിരുന്നു. മോചനദ്രവ്യമായി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ ഭീഷണി സന്ദേശം.

നേരത്തെ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൽമാൻ ഖാന് വധഭീഷണി ഉണ്ടായിരുന്നു. ഏപ്രിലിൽ നടൻ്റെ ബാന്ദ്രയിലെ വീടിന് പുറത്ത് ബിഷ്ണോയ് സംഘത്തിലെ അംഗങ്ങൾ എന്ന് സംശയിക്കുന്നവർ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെയാണ് ബാബ സിദ്ദീഖി കൊല്ലപ്പെടുന്നത്. തുടർന്ന് താരത്തിൻ്റെ സുരക്ഷ ശക്തമാക്കിയിരുന്നു. 

ബിഷ്ണോയ് സംഘത്തിന്റെ ഭീഷണികള്‍ നിലനില്‍ക്കെ രാഷ്ട്രീയ- സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് നേരെ വരുന്ന വധഭീഷണികളെ ഗൗരവത്തിലാണ്‌ പൊലീസ് എടുക്കുന്നത്. 

 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News