ഐഐടിയിൽ പഠിച്ചിട്ടില്ല; വാർഷിക ശമ്പളം 2.6 കോടി, ആരേയും പ്രചോദിപ്പിക്കും പൃഥ്വിരാജിന്റെ ഈ നേട്ടം

സ്വപ്നങ്ങളെ പിന്തുടരുന്നവർ ദയവായി അത് അവസാനിപ്പിക്കരുത്. പഠനം തുടരുക, ക്ഷമയോടെയിരിക്കുക, ഓരോ അടിയായി മുന്നോട്ട് നീങ്ങുക. അതെ, ഞാൻ എൻവിഡിയയിൽ എത്തി, നിങ്ങൾക്കും അതിന് സാധിക്കും. എന്ന് പറഞ്ഞാണ് പൃഥ്വിരാജ് തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്

Update: 2026-07-12 07:54 GMT

ബം​ഗളുരു: ഐഐടികളിൽ പഠിച്ച് കഴിഞ്ഞയുടൻ  വലിയ ശമ്പളത്തിന് ജോലി ലഭിച്ച മിടുക്കർ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ, സാങ്കേതിക വിദ്യ വളരെ വൈകി മാത്രം എത്തിയ ഒരു ​ഗ്രാമത്തിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച് , സാധാരണ യൂനിവേഴ്സിറ്റിയിൽ പഠിച്ച് 2.6 കോടിയുടെ വാർഷിക ശമ്പളം നേടിയ പൃഥ്വിരാജിന്റെ കരിയർ യാത്ര ഏതൊരാളെയും പ്രചോദിപ്പിക്കും. ലോകത്തിലെ ഏറ്റവും മുൻനിര എഐ കമ്പനികളിലൊന്നായ എൻവിഡിയയിൽ 'സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് എഞ്ചിനീയർ - ഡീപ് ലേണിംഗ്' ആയി ജോലികിട്ടിയ കാര്യം കർണാടക സ്വദേശിയായ പൃഥ്വിരാജ് ലിങ്കിഡ് ഇന്നിലാണ് പങ്കുവെച്ചത്.

Advertising
Advertising

ഒരുകാലത്ത് സാങ്കേതികവിദ്യ പോലും പ്രവേശനം അപ്രാപ്യമായിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഇവിടം വരെയുള്ള യാത്ര തനിക്ക് അസാധ്യമായി തോന്നിയിരുന്നുവെന്ന് എന്നാണ് പൃഥ്വിരാജ് കുറിച്ചത്. കർണാടകയിലെ ചിത്രദുർഗ്ഗ ജില്ലയിലുള്ള കാതംദേവരകോട്ട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് പൃഥ്വിരാജ് വളർന്നത്. "ഓരോ നീണ്ട രാത്രികളും തിരിച്ചടികളും സംശയത്തിന്റെ നിമിഷങ്ങളും എന്റെ നിശ്ചയദാർഢ്യത്തെ ശക്തമാക്കുക മാത്രമാണ് ചെയ്തത്. ഇന്ന് അസാധ്യമെന്ന് തോന്നുന്നത് നാളെ നിങ്ങളുടെ വിജയഗാഥയായി മാറിയേക്കാം." - പൃഥ്വിരാജ് ലിങ്ക്ഡ്ഇന്നിൽ കുറിച്ചു.

ബം​ഗളുരുവിലെ പിഇഎസ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് പൃഥ്വിരാജ് 2016-2020 കാലയളവിൽ തന്റെ ബാച്ചിലേഴ്‌സ് ബിരുദം പൂർത്തിയാക്കിയത്. ബാച്ചിലേഴ്‌സ് ബിരുദത്തിന് ശേഷം ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എൻക്വറോ' എന്ന ടെക്‌നോളജി കമ്പനിയിലാണ് പൃഥ്വിരാജ് തന്റെ കരിയർ ആരംഭിച്ചത്. 2020 ഓഗസ്റ്റ് മുതൽ 2023 ജൂലൈ വരെയുള്ള മൂന്ന് വർഷത്തോളം അവിടെ എഞ്ചിനീയറായി ജോലി ചെയ്തു. തുടർന്ന് ഉപരിപഠനത്തിനായി അദ്ദേഹം യുഎസ്സിലേക്ക് പോവുകയായിരുന്നു. 2023 ഓഗസ്റ്റിൽ ക്ലാർക്സൺ യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ഓഫ് സയൻസ് കോഴ്സിന് ചേർന്നു. 2025 ഓഗസ്റ്റിൽ, എൻവിഡിയയുടെ ഡീപ് ലേണിംഗ് വിഭാഗത്തിൽ പൃഥ്വിരാജിന് ജോലി ലഭിച്ചത്. "സ്വപ്നങ്ങളെ പിന്തുടരുന്നവർ ദയവായി അത് അവസാനിപ്പിക്കരുത്. പഠനം തുടരുക, ക്ഷമയോടെയിരിക്കുക, ഓരോ അടിയായി മുന്നോട്ട് നീങ്ങുക. അതെ, ഞാൻ എൻവിഡിയയിൽ എത്തി, നിങ്ങൾക്കും അതിന് സാധിക്കും. എന്ന് പറഞ്ഞാണ് പൃഥ്വിരാജ് തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News