'അറസ്റ്റ് ജനാധിപത്യവിരുദ്ധം'; അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസ്

ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചത്

Update: 2024-03-27 09:06 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസ്.ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചത്. ഉപഹരജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.

തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിലെ എല്ലാ അറസ്റ്റും നിയമ വിരുദ്ധമാണ്. ഇ.ഡിയുടെ നടപടിക്രമങ്ങളിലെല്ലാം അടിമുടി നിയമ വിരുദ്ധത നിറഞ്ഞു നിൽക്കുകയാണെന്നും കെജ്‍രിവാളിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയിൽ പറഞ്ഞു. അതിനിടെ  മദ്യനയ അഴിമതിയിലെ പണം എവിടെപോയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാൾ പറഞ്ഞിരുന്നു. 

ഇ.ഡി രാഷ്ട്രീയപരമായാണ് പ്രവർത്തിക്കുന്നതെന്നും മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമാണ് അറസ്റ്റുണ്ടായതെന്നും ജനാധിപത്യവിരുദ്ധമാണ് അറസ്റ്റെന്നും സിങ്‍വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തിന്റെ പുറത്താണ് ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഇ.ഡിക്ക് നോട്ടീസ് അയക്കുകയല്ല വേണ്ട,എത്രയും പെട്ടന്ന് കെജ്‍രിവാളിനെ മോചിപ്പിക്കണം എന്ന് കാട്ടി ഉപഹരജിയും നൽകി.  ഈ ഉപഹരജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News