പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു

മുഖ്യമന്ത്രി അമരീന്ദർ സിങും ചടങ്ങിൽ പങ്കെടുത്തു

Update: 2021-07-23 07:57 GMT

പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവജ്യോത് സിങ് സിദ്ദു ചുമതലയേറ്റു . മുഖ്യമന്ത്രി അമരീന്ദർ സിങും ചടങ്ങിൽ പങ്കെടുത്തു. ഹൈക്കമാൻഡ് നടത്തിയ അനുനയ നീക്കങ്ങളാണ് അമരീന്ദർ ചടങ്ങിലേക്കെത്താൻ കാരണമെന്നാണ് വിവരം. സിദ്ദുവിനൊപ്പം നിയമിതരായ നാല് വർക്കിംഗ്‌ പ്രസിഡന്‍റുമാരും ഇന്ന് ചുമതലയേറ്റു. സംഗതി സിങ് ഗിൽസിയാൻ, സുഖ്‌വിന്ദർ സിങ് ഡാനി, പവൻ ഗോയൽ, കുൽജിത് സിങ് നാഗ്ര എന്നിവരാണ് വർക്കിങ് പ്രസിഡന്റുമാർ.പുതിയ പി.സി.സി പ്രസിഡന്‍റായി ചുമതലയേറ്റ സിദ്ദുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് പി.സി.സി അധ്യക്ഷനാക്കി നിയമിച്ചത്. അമരീന്ദര്‍ സിങ് ആദ്യം ഈ തീരുമാനത്തോടെ യോജിച്ചിരുന്നില്ല. പിന്നീട് അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വഴങ്ങിയത്.

Advertising
Advertising

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News