മോഷണശ്രമത്തിനിടെ 16കാരന്‍ 18കാരനെ കുത്തിക്കൊന്നു; 60 തവണ കുത്തിയശേഷം മൃതദേഹത്തിനു മുകളില്‍ നൃത്തം

ബിരിയാണി കഴിക്കാനായി 350 മോഷ്ടിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്

Update: 2023-11-23 06:58 GMT

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും അരുംകൊല. മോഷണശ്രമത്തിനിടെ 16കാരന്‍ 18കാരനെ കുത്തിക്കൊലപ്പെടുത്തി. 60 തവണയാണ് പ്രതി കുത്തിയത്. അതിക്രൂരമായ കൊലപാതകത്തിനു ശേഷം രക്തം പുരണ്ട കത്തിയുമായി മൃതദേഹത്തിനു മുകളില്‍ നിന്ന് നൃത്തം ചെയ്യുന്ന പ്രതിയുടെ അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബിരിയാണി കഴിക്കാനായി 350 മോഷ്ടിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം ഏരിയയിലുള്ള ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രതി ആവര്‍ത്തിച്ചു കുത്തുന്നതും മൃതദേഹത്തിനു മുകളില്‍ നൃത്തം ചെയ്യുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പ്രതി ആദ്യം 18കാരനെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷം ഒന്നിലധികം തവണ കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ പരിചയമില്ലെന്ന് പൊലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പ്രതി ഒരു മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തലയില്‍ പല തവണ ചവിട്ടുന്നുമുണ്ട്. രാത്രി 11.15 ഓടെയാണ് പൊലീസിന് വിവരം ലഭിച്ചതെന്നും കുത്തേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ജോയ് തിര്‍ക്കി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News