ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് 82% മരണത്തെ പ്രതിരോധിക്കാനാവുമെന്ന് ഐ.എസ്.എം.ആര്‍ പഠന റിപ്പോര്‍ട്ട്

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Update: 2021-06-23 07:07 GMT

ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി (ഐ.സി.എം.ആര്‍-എന്‍.ഐ.ഇ) പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, വാക്‌സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. 2021ഋ ഏപ്രില്‍ 13 മുതല്‍ മെയ് 14 വരെയുള്ള കാലയളവില്‍ 32,792 പൊലീസുകാര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 67, 673 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചു. 17,059 പേര്‍ വാക്‌സിനെടുത്തിരുന്നില്ല.

ഈ കാലയളവില്‍ 31 പൊലീസുകാരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതില്‍ നാലുപേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരുന്നു. ഏഴുപേര്‍ ഒരു ഡോസ് വാക്‌സിന്‍ മാത്രമാണ് എടുത്തിരുന്നത്. മറ്റുള്ള 20 പേര്‍ വാക്‌സിനെടുക്കാത്തവരായിരുന്നു. മരിച്ചവരില്‍ വാക്‌സിനെടുത്തവരും എടുക്കാത്തവരും തമ്മിലുള്ള അനുപാതം കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News