കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
ഹാസനടുത്ത് രാമനാഥപുര സ്വദേശിയായ കെ.ഹനുമന്തയാണ് (57) മരിച്ചത്
Update: 2025-11-11 15:39 GMT
representative image
മംഗളൂരു: കുടകിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വീരാജ്പേട്ട് താലൂക്കിൽ പാലിബെട്ടക്കടുത്ത എമ്മെഗുണ്ടി പ്ലാന്റേഷനിലാണ് കാട്ടാനായുടെ ആക്രമണം. ഹാസനടുത്ത് രാമനാഥപുര സ്വദേശിയായ കെ.ഹനുമന്തയാണ് (57) മരിച്ചത്.
ആനയുടെ ആക്രമണത്തിൽ നെഞ്ചിലും വയറിലും ഗുരുതരമായി പരിക്കേറ്റിരുന്നു. 30 വർഷമായി സ്വകാര്യ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഹനുമന്ത. വാടകപ്പുരയിലാണ് ഹനുമന്ത താമസിച്ചിരുന്നത്.
ആനകളുടെ സാന്നിധ്യത്തെക്കുറിച്ച് മറ്റ് തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനിടെയാണ് സംഭവം. ആനകളുടെ ആക്രമണത്തിൽ നിന്ന് സഹപ്രവർത്തകർ രക്ഷപ്പെട്ടു.