വായിലെ ശസ്ത്രക്രിയയ്ക്കായെത്തിച്ചു: തമിഴ്‌നാട്ടിൽ ഒരു വയസുകാരന്റെ ജനനേന്ദ്രിയത്തിൽ ഓപ്പറേഷൻ നടത്തിയതായി പരാതി

ഗവ.രാജാജി ആശുപത്രിയിൽ നവംബർ 22നായിരുന്നു സംഭവം

Update: 2022-11-24 16:15 GMT

മധുര: വായിലെ ഓപ്പറേഷനെത്തിച്ച പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയതായി പരാതി. തമിഴ്‌നാട്ടിലെ വിരുദുനഗറിൽ എ.അജിത്കുമാറിന്റെ ഒരു വയസ്സുള്ള കുഞ്ഞാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഗവ.രാജാജി ആശുപത്രിയിൽ നവംബർ 22നായിരുന്നു സംഭവം.

അജിത്കുമാറിന്റെ രണ്ടാമത്തെ മകനെ വായിലെ സിസ്റ്റിന്റെ ഓപ്പറേഷനായി നവംബർ 21ന് ആശുപത്രിയിലെത്തിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വായിലെ ഓപ്പറേഷന് പകരം ജനനേന്ദ്രിയത്തിൽ ഓപ്പറേഷൻ നടത്തിയതായി കണ്ടെത്തിയത്. സംഭവത്തിൽ ജിആർഎച്ച് പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

എന്നാൽ കുട്ടിയുടെ മൂത്രസഞ്ചിയിൽ നീർക്കെട്ട് കണ്ടെത്തിയതിനെ തുടർന്നാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് ആശുപത്രിയുടെ വാദം. വായിലെ ശസ്ത്രക്രിയയ്ക്കിടെ കുട്ടിയുടെ മൂത്രസഞ്ചിയിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടെന്നും മൂത്രം പോകുന്നതിനായി ട്യൂബ് ഇട്ടപ്പോൾ ജനനേന്ദ്രിയത്തിന്റെ അഗ്രചർമം ഇറുകിയതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നും രതനിവേൽ പറഞ്ഞു. കുഞ്ഞ് സുഖമായിരിക്കുന്നതായാണ് വിവരം.

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News