ഹാഥ്രസിനുശേഷം അഹമ്മദാബാദ് സന്ദർശിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

രാജ്കോട്ട് ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിക്കും

Update: 2024-07-06 07:11 GMT

അഹമ്മദാബാദ്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഗുജറാത്തിലെ അഹമ്മദാബാദിൽ സന്ദർശനം നടത്തുന്ന അദ്ദേഹം  രാജ്കോട്ട് ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെ ബന്ധുക്കളെ സന്ദർശിക്കും. ഗുജറാത്തിലെ പാർട്ടി നേതാക്കളുമായും രാഹുൽ ചർച്ച നടത്തും.

ലോക്സഭയിൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശങ്ങളുടെ പേരിൽ ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) ഓഫീസിന് പുറത്ത് ബിജെപി കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് രാഹുൽ ഇവിടം സന്ദർശിക്കുന്നത് എന്ന് രാഷ്ട്രീയ പ്രാധാന്യവുമുണ്ട്.

Advertising
Advertising

സംഘർഷത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം പരാതി നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേസിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ പ്രവർത്തകരുടെ ബന്ധുക്കളെയും രാഹുൽ സന്ദർശിക്കും. വഡോദരയിൽ ബോട്ട് മറിഞ്ഞ സംഭവം, മോർബി പാലം തകർച്ച തുടങ്ങി സമീപകാലത്ത് ഗുജറാത്തിൽ നടന്ന വിവിധ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും രാഹുൽ ഗാന്ധി കൂടുക്കാഴ്ച് നടത്തും.

ഹാഥ്രസിലെ പ്രാർഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരുടെ ബന്ധുക്കളെയും രാഹുൽ ഇന്നലെ സന്ദർശിച്ചിരുന്നു. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും തുക വർധിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News