ഉവൈസിക്ക് വൻ തിരിച്ചടി: എഐഎംഐഎം ദേശീയ വക്താവ് സയ്യിദ് അസിം വഖാർ കോൺഗ്രസിൽ

ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നത് എഐഎംഐഎമ്മിന്റെ വാചകമടി മാത്രമാണെന്നും അസിം വഖാർ

Update: 2026-09-03 05:21 GMT

സയ്യിദ് അസിം വഖാർ- അസദുദ്ദീന്‍ ഉവൈസി 

ന്യൂഡൽഹി: ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീന്‍(എഐഎംഐഎം) ദേശീയ വക്താവും അസദുദ്ദീൻ ഉവൈസിയുടെ അടുത്ത അനുയായിയുമായിരുന്ന സയ്യിദ് അസിം വഖാർ കോൺഗ്രസിൽ ചേർന്നു. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നത് എഐഎംഐഎമ്മിന്റെ  വാചകമടി മാത്രമാണെന്നും യഥാർത്ഥത്തിൽ ബിജെപിക്കെതിരെ പോരാടുന്ന പ്രതിപക്ഷ കക്ഷികളെ തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം അദ്ദേഹം ആരോപിച്ചു.  

ന്യൂഡൽഹി അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് ഇന്നലെ(ബുധനാഴ്ച) നടന്ന ചടങ്ങിൽ എഐസിസി ഉത്തർപ്രദേശ് ചുമതലയുള്ള രാജേന്ദ്ര പാൽ ഗൗതം, യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, എഐസിസി ന്യൂനപക്ഷ വിഭാഗം ചെയർമാൻ ഇമ്രാന്‍ പ്രതാപ് ഗഡി എന്നിവരുടെ സാന്നിധ്യത്തിലാണ് വഖാർ പാർട്ടിയിൽ ചേർന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉവൈസിയുടെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയത്. 

Advertising
Advertising

"എഐഎംഐഎം ബിജെപിക്കെതിരെയല്ല പോരാടുന്നത്, കോൺഗ്രസിനും സമാജ്‌വാദി പാർട്ടിക്കുമെതിരെയാണ്. ബിജെപിയെ പുറത്താക്കാൻ ശ്രമിക്കുന്ന എല്ലാവർക്കുമെതിരെയാണ് പാര്‍ട്ടി മത്സരിക്കുന്നത്. പ്രതിപക്ഷത്തെ ശക്തിപ്പെടാൻ അനുവദിക്കാതെ തുടർച്ചയായി എതിർക്കുമ്പോൾ, അത് ബിജെപിക്കാണ് ഗുണം ചെയ്യുന്നത്. രാജ്യമൊട്ടാകെ ബിജെപിക്കെതിരെ ശക്തമായി പോരാടുന്നത് രാഹുൽ ഗാന്ധിയും കോൺഗ്രസും മാത്രമാണ്''-അസിം വഖാർ വ്യക്തമാക്കി. 

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ ന്യൂനപക്ഷ വോട്ടർമാർക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസിന് വഖാറിന്റെ വരവ് വലിയ ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തല്‍. അതേസമയം യുപിയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന എഐഎംഐഎമ്മിന് വഖാറിന്റെ രാജി വലിയ തിരിച്ചടിയാണ്. ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സമാജ്‌വാദി പാർട്ടിയിൽ നിന്നും കോൺഗ്രസിൽ നിന്നും  ഇത്തവണ ശക്തമായ വെല്ലുവിളിയാണ് ബിജെപിക്ക് നേരിടേണ്ടി വരിക. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News