ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലെക്ക് സംഘത്തെ അയക്കാൻ പാകിസ്താൻ

മുൻ വിദേശ്യകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ നേതൃത്വത്തിലുള്ള സംഘം വിദേശരാജ്യങ്ങൾ സന്ദർശിക്കും

Update: 2025-05-18 05:58 GMT

ഇസ്ലാമബാദ്: ഇന്ത്യക്ക് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് സംഘത്തെ അയക്കാൻ പാകിസ്താൻ. ബിലാവൽ ഭൂട്ടോ-സർദാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുക.

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യയുടെ നടപടി തുടരുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ദൗത്യ പ്രഖ്യാപനം.

പാകിസ്താനുമായി സൗഹൃദം പുലർത്തുന്ന രാജ്യങ്ങൾക്കെതിരെ ഇന്ത്യ നടപടി കടുപ്പിച്ചിരുന്നു. തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിയിലും നിയന്ത്രണം ഏർപ്പെടുത്തി. ഈ നടപടി ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ -ഭക്ഷ്യോൽപ്പന്ന മേഖലക്ക് തിരിച്ചടിയാകും.


Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News