പെഗാസസ് ഫോൺ ചോർത്തൽ; പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം

Update: 2021-07-30 01:26 GMT

പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. കേന്ദ്രം കൃത്യമായ മറുപടി പറയുംവരെ ഇരുസഭകളിലും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. പെഗാസസ് ഫോൺ ചോർത്തൽ സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എം.പിമാർ ഇന്നും ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

ഇന്ന് രാവിലെ 9.45ന് ലോകസഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗം ചേർന്ന് തുടർ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യും. അതേസമയം ലോകസഭയിൽ മോശമായി പെരുമാറുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സ്പീക്കർ ഓം ബിർള കഴിഞ്ഞ ദിവസം എം.പിമാർക്ക് താക്കീത് നൽകിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News