ആയിരത്തിലെറെ ജീവനക്കാ​​രെ പിരിച്ചുവിട്ട് പേടിഎം

കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാർ

Update: 2023-12-25 09:04 GMT
Advertising

ന്യൂഡൽഹി: ആയിരത്തിലേറെ ജീവനക്കാ​​രെ പിരിച്ചുവിട്ട് ഫിൻടെക് സ്ഥാപനമയ പേടിഎം. പ്രവർത്തനനഷ്ടം കുറക്കുന്നതിനൊപ്പം ബിസിനിസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാ​രെ പിരിച്ചു വിടലിന് പിന്നിലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ​ചെയ്യുന്നു.

പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 ആണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. വിവിധ ഡിപ്പാർട്ടുമെന്റുകളിൽ ജോലി ​ചെയ്യുന്ന ആയിരത്തോളം ​പേർക്കാണ് ജോലി നഷ്ടമാകു​ന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി പിരിച്ചുവിടൽ നടക്കുകയാണെന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിൽ ചിലർ മാധ്യമങ്ങളോട് പറഞ്ഞു.

പേയ്‌മെന്റ്, വായ്പകൾ, ഓപ്പറേഷൻസ്, സെയിൽസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാർക്കാണ് ​ജോലിനഷ്ടമായത്. പുതുതലമുറ ഫി​ൻടെക് കമ്പനികളിൽ നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണ് ​പേടിഎമ്മിൽ നടക്കുന്നത്. പുതുതലമുറ ഫിൻടെക് കമ്പനികൾ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. പലകമ്പനികളും വ്യാപകമായി ജീവനക്കാ​രെ പിരിച്ചുവിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News