'ഫോട്ടോ ഷോപ്പില്‍ പാളി, വ്യാജ ചിത്രം'; യോഗി ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രത്തിനെതിരെ കോണ്‍ഗ്രസ്

ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും അധികം സൂം ചെയ്യരുതെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പരിഹസിച്ചു

Update: 2022-02-15 16:37 GMT
Editor : ijas

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രത്തിനെതിരെ കോണ്‍ഗ്രസ്. യു.പിയിലെ ഇട്ടാവ ജില്ലയില്‍ യോഗി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം എന്ന പേരിലാണ് യോഗി ആദിത്യനാഥ് ആള്‍ക്കൂട്ടത്തിന് നേരെ കൈവീശുന്ന ചിത്രം പങ്കുവെച്ചത്. 'ഭീകരവാദികളുടെ നേതാക്കളും' കുറ്റവാളികളുടെ സംരക്ഷകരും' ഇവിടെ അടിതെറ്റും, എല്ലാ ബൂത്തിലും താമര വിരിയുമെന്ന് ഇട്ടാവക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇട്ടാവക്ക് നന്ദി'- എന്നിങ്ങനെയാണ് യോഗി ട്വീറ്റ് ചെയ്തത്.

Advertising
Advertising

ട്വീറ്റ് പുറത്തായതിന് പിന്നാലെ വ്യാജമാണെന്ന് ആരോപിച്ച് യു.പി കോണ്‍ഗ്രസ് രംഗത്തുവന്നു. ചിത്രം റീട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കിയത്.

ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും അധികം സൂം ചെയ്യരുതെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പരിഹസിച്ചു. ചിത്രം വ്യാജമാണെന്ന ആരോപണവുമായി നിരവധി പേരാണ് ട്വിറ്ററില്‍ രംഗത്തുവന്നിരിക്കുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News