'ജെ.ഡി.എസ് കേരള ഘടകത്തെ എൽ.ഡി.എഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കത'; എച്ച്.ഡി.കുമാരസ്വാമി

കർണാടക ഘടകം എൻ.ഡി.എയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽ.ഡി.എഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു

Update: 2023-10-21 09:08 GMT

ജെ.ഡി.എസ് കേരള ഘടകത്തെ എൽ.ഡി.എഫിൽ തുടരാൻ അനുവദിച്ചത് പിണറായി വിജയന്റെ മഹാമനസ്കതയെന്ന് എച്ച്.ഡി.കുമാരസ്വാമി.കർണാടക ഘടകം എൻ.ഡി.എയുടെ ഒപ്പം പോകാൻ തീരുമാനിച്ചിട്ടും കേരള ഘടകത്തെ എൽ.ഡി.എഫിൽ നിലനിർത്തിയതിൽ പിണറായിയോട് നന്ദിയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.



പിണറായി വിജയൻ ജെ.ഡി.എസ് - ബി.ജെ.പി സഖ്യത്തിന് അനുമതി നൽകിയെന്ന് ദേവഗൗഡ പറഞ്ഞിട്ടില്ലെന്ന് കുമാരസ്വാമിയും ആവർത്തിച്ചു. കേന്ദ്രനേതൃത്വവുമായി അഭിപ്രായ ഭിന്നതകൾ ഉള്ള ജെഡിഎസ് കേരള ഘടകം എൽഡിഎഫിനൊപ്പം തുടന്നു. ബീഹാറിലെ വികസനത്തിൽ മോദിയെ പുകഴ്ത്തിയ അതേ നിതീഷ് അല്ലേ ഇപ്പോൾ എതിർഭാഗത്ത് നിന്ന് സംസാരിക്കുന്നതെന്നും ഈ രാജ്യത്ത് എവിടെയാണ് പാർട്ടികൾ തമ്മിൽ ആശയ പോരാട്ടം നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Advertising
Advertising

കേരള ഘടകം സോഷ്യലിസ്റ്റ് ആശയധാര പിന്തുടരുന്നതിൽ തെറ്റില്ല. അവർക്ക് എൽ.ഡി.എഫിന്റെ ഭാഗമായി തുടരാം. എൻ.ഡി.എ സഖ്യം കർണാടകയിൽ മാത്രമാണ്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങൾ കേരള മുഖ്യമന്ത്രിയോട് സംസാരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News