രാജ്യത്ത് രണ്ടിടത്ത് വിമാനാപകടം; മൊറേനയിൽ സൈനിക വിമാനങ്ങൾ തകർന്നു, രാജസ്ഥാനില്‍ ചാര്‍ട്ടേര്‍ഡ് വിമാനം അപകടത്തില്‍പ്പെട്ടു

മധ്യപ്രദേശില്‍ സൈനികാഭ്യാസത്തിനിടെ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്

Update: 2023-01-28 06:31 GMT

Plane crash

 രാജ്യത്ത് രണ്ടിടത്ത് വിമാനാപകടം. മധ്യപ്രദേശിലെ മൊറേനയിൽ രണ്ട് സൈനിക വിമാനങ്ങൾ തകർന്നു. സൈനികാഭ്യാസത്തിനിടെ  സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്. രാജസ്ഥാനിലെ ഭരത്പൂരില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണു.

ആഗ്രയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനമാണ് ഭരത്പൂരില്‍ അപകടത്തില്‍ പെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. വിമാനം പൂര്‍ണമായും കത്തിനശിച്ചു. ഭരത്പൂരില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിമാനത്തില്‍ എത്രയാളുകള്‍ ഉണ്ടായിരുന്നു എന്ന വിവരം ലഭ്യമല്ല.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News