നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുണങ്ങിയെന്ന് മോദി; നിർമാണം പൂർത്തിയായ അയോധ്യ ക്ഷേത്രത്തിന് മുകളിൽ പതാക ഉയർത്തി

അഞ്ചുവർഷവും മൂന്നുമാസവും എടുത്താണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ചത്

Update: 2025-11-25 07:43 GMT
Editor : Lissy P | By : Web Desk

അയോധ്യ:നിർമ്മാണം പൂർത്തീകരിച്ച അയോധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി പതാക ഉയർത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുണങ്ങി എന്ന് നരേന്ദ്ര മോദി പറഞ്ഞു. ചടങ്ങിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ ഉൾപ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അഞ്ചുവർഷവും മൂന്നുമാസവും എടുത്താണ് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പണി പൂർത്തീകരിച്ചത്. നിർമ്മാണം പൂർത്തീകരിച്ചതിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പതാക ഉയർത്തിയത്. 191 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. ഇത് ഇന്ത്യയുടെ പുതിയ തുടക്കമാണെന്ന്  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിശ്വാസികളുടെ ആഗ്രഹം പൂർത്തീകരിച്ചെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും പറഞ്ഞു. പതാക ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.

Advertising
Advertising

അയോധ്യയിലെത്തിയ പ്രധാനമന്ത്രി വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം റോഡ് ഷോയും നടത്തി. വിവിധ മഠാധിപന്മാർ ഉൾപ്പെടെ 7000 ത്തോളം വിശ്വാസികളാണ് ചടങ്ങിൽ പങ്കെടുത്തത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് രംഗത്തെ പ്രധാന പ്രഖ്യാപനം ആയിരുന്നു അയോധ്യയിലെ രാമ ക്ഷേത്രം. 2020 പണി ആരംഭിച്ച പണി ആരംഭിച്ചില്ലെങ്കിലും 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വേഗത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയതിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശനം ഉയർത്തിയിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News