'പ്രധാനമന്ത്രി ലക്ഷക്കണക്കിന് ഹനുമാൻ ഭക്തരെ അപമാനിച്ചു'; മാപ്പ് പറയണമെന്ന് കോൺഗ്രസ്

'കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ തയ്യാറാവുന്നില്ല'

Update: 2023-05-03 02:57 GMT
Editor : ലിസി. പി | By : Web Desk

ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ്. വിശ്വഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയായ ബജ്‌റംഗ്ദളിനെ ഹനുമാനോട് ഉപമിച്ച പ്രധാനമന്ത്രി മാപ്പ് പറയണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടു. പോപ്പുലർ സംഘടനയെ നിരോധിച്ച പോലെ ബജ്‌റംഗളിനെയും നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനത്തെ ക്കുറിച്ച് പ്രതികരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

'നേരത്തെ കോൺഗ്രസ് ശ്രീരാമനെ പൂട്ടിയിരുന്നു, ഇപ്പോൾ ഹനുമാനെ അഥവാ 'ബജ്റംഗ് ബലി' എന്ന് വിളിക്കുന്നവരെ ഒതുക്കാനാണ് കോൺഗ്രസിന്റെ ലക്ഷ്യം' മോദി പറഞ്ഞു. കോൺഗ്രസിന് രാമനോടും ഇപ്പോൾ ഹനുമാൻ ഭക്തരോടും ഉള്ള എതിർപ്പ് ഈ രാജ്യത്തിന്റെ ദൗർഭാഗ്യമാണെന്നും മോദി പറഞ്ഞു. ഈ പ്രസ്താവന ഹനുമാൻ ഭക്തതരെ അപമാനിക്കുന്നതാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Advertising
Advertising

ഹിന്ദു ദൈവത്തെ ബജ്റംഗ്ദൾ സംഘടനയുമായി പ്രധാനമന്ത്രി താരതമ്യം ചെയ്തതിന് ദശലക്ഷക്കണക്കിന് ഹനുമാൻ ഭക്തരെ അപമാനിക്കുന്നതിന് തുല്യമാമെന്നും കോൺഗ്രസ് പറഞ്ഞു.

കർണാടകയിലെ ബി.ജെ.പി സർക്കാറിന്റെ അഴിമതിയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയോ മറ്റ് നേതാക്കളോ തയ്യാറാവുന്നില്ലെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. 'അഴിമതി, കുതിച്ചുയരുന്ന വിലക്കയറ്റം, വ്യാപകമായ തൊഴിലില്ലായ്മ, എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാതെ തെരഞ്ഞെടുപ്പിനെ ധ്രുവീകരിക്കാൻ ഓരോ മുടന്തൻ ഒഴിവുകഴിവുകളാണ് തേടുന്നത്. മതത്തിന്റെ പേരിലുള്ള ഭിന്നതയാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും' സുർജേവാല ആരോപിച്ചു.

'ധർമത്തിന്റെയും പ്രതിജ്ഞാബദ്ധതയുടെയും പ്രതീകമാണ് ഹനുമാൻ. സേവനവും ത്യാഗവുമാണ് ഹനുമാന പ്രതീകപ്പെടുത്തുന്നത്. ഹനുമാനെ ഏതെങ്കിലും വ്യക്തിയുമായോസംഘടനയുമായോ താരതമ്യപ്പെടുത്തുന്നത് അപമാനമാണ്.അത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും' സുർജേവാല ട്വീറ്റ് ചെയ്തു. മേയ് 10 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.മേയ് 13 ന് വോട്ടെണ്ണൽ നടക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News