പ്രധാനമന്ത്രി ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കും

പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Update: 2021-11-05 01:17 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ കേദാർനാഥ് സന്ദർശിക്കും. പുനര്‍നിര്‍മ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് സ്ഥലമാണ് ഇപ്പോൾ വീണ്ടും പുനർനിര്‍മിച്ചിരിക്കുന്നത്.ആദിശങ്കരാചാര്യരുടെ പ്രതിമയും മോദി അനാച്ഛാദനം ചെയ്യും.പ്രധാനമന്ത്രി മഹാരുദ്ര അഭിഷേകം നടത്തി രാജ്യത്തിനായി പ്രാർഥിക്കുമെന്ന് കേദാർനാഥ് ക്ഷേത്രത്തിലെ പൂജാരി ബാഗിഷ് ലിങ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള കേദാർനാഥിലെ ഒരുക്കങ്ങൾ പൂർത്തിയായി. കേദാർനാഥിൽ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News