ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ പൊലീസ് കേസ്

പൊതുശല്യം ഉള്‍പെടെ നാല് വകുപ്പുകള്‍ ചുമത്തിയാണ് എം.പിക്കും ഒപ്പം പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തത്

Update: 2021-11-17 15:24 GMT
Editor : ijas
Advertising

കപ്പല്‍ യാത്രാ നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധിച്ച ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ കവരത്തി പൊലീസ് കേസെടുത്തു. കപ്പല്‍ യാത്രക്കും ചരക്ക് നീക്കത്തിനുമുള്ള നിരക്ക് വര്‍ധിപ്പിച്ച നടപടിക്കെതിരെ കവരത്തി ഗാന്ധി സ്വകയറിലാണ് പ്രതിഷേധം നടന്നത്. പൊതുശല്യം ഉള്‍പെടെ നാല് വകുപ്പുകള്‍ ചുമത്തിയാണ് എം.പിക്കും ഒപ്പം പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസെടുത്തത്. ജനാധിപത്യപരമായ പ്രതിഷേധത്തിനെതിരെയാണ് നടപടിയെന്നും നിയമപരമായി നേരിടുമെന്ന് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു.

അതെ സമയം ലക്ഷദ്വീപ് വിദ്യാർത്ഥികൾക്ക് കപ്പൽ ടിക്കറ്റിൽ കൺസെഷൻ അനുവദിക്കണമെന്ന് എന്‍.എസ്.യു.ഐ ആവശ്യപ്പെട്ടു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News