'ഇത്​ റാഫേൽ നദാൽ, മറ്റേത്​ റാഫേൽ ദലാൽ'; മോദിയെ പരിഹസിച്ച്​ പ്രശാന്ത്​ഭൂഷൻ

'റാഫേൽ ദലാൽ' അഥവാ റഫേൽ ബ്രോക്കർ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത്​ഭൂഷൻ ചിത്രം പങ്കുവെച്ചത്

Update: 2021-07-04 16:09 GMT

റഫാൽ വിവാദം വീണ്ടും ചൂടുപിടിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്​ അഭിഭാഷകനും ആക്​ടിവിസ്​റ്റുമായ പ്രശാന്ത്​ഭൂഷൻ. ടെന്നീസ്​ കളിക്കാരൻ റാഫേൽ നദാലിന്റെയും മോദിയുടേയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചാണ്​ പ്രശാന്ത്​ഭൂഷന്റെ പരിഹാസം​. 'റാഫേൽ ദലാൽ' അഥവാ റഫേൽ ബ്രോക്കർ എന്ന തലക്കെട്ടോടെയാണ് പ്രശാന്ത്​ഭൂഷൻ ചിത്രം പങ്കുവെച്ചത്.

കോൺഗ്രസ്​ നേതാവ് രാഹുൽ ഗാന്ധിയും മോദിക്കെതിരേ ഒളിയമ്പുമായി രഗേത്തുവന്നിരുന്നു​. കള്ളന്‍റെ താടി എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയോട് സാദൃശ്യമുള്ള താടിയുടെ ചിത്രം പങ്കുവെച്ചായിരുന്നു രാഹുലിന്റെ പരിഹാസം.

Advertising
Advertising
Full View


അതേസമയം രാഹുൽ ഗാന്ധിയുടെ വിമർശനത്തിനെതിരേ ബിജെപി ഐടി സെല്ലിന്‍റെ ചുമതലയുള്ള അമിത് മാളവ്യ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. '' 2019 പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പറഞ്ഞ വാദങ്ങളെല്ലാം ജനങ്ങൾ തള്ളിപറഞ്ഞതാണ്. ഇപ്പോൾ രണ്ടാം 2024 തെരഞ്ഞെടുപ്പിനായുള്ള പുതിയ തന്ത്രങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഗാന്ധി'' അദ്ദേഹം പ്രതികരിച്ചു.

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News