സുഖോയ് യുദ്ധവിമാനത്തില്‍ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് രാജ്യത്തിൻ്റെ സർവ സൈന്യാധിപയുമായി സുഖോയ് പറത്തിയത്

Update: 2023-04-08 07:53 GMT

സുഖോയ് 30 എംകെഐയിൽ പറന്ന് രാഷ്ട്രപതി

തേസ്പൂര്‍: യുദ്ധവിമാനമായ സുഖോയ് 30 എംകെഐയിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അസം സന്ദർശന വേളയിലാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ കയറിയത്. ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരിയാണ് രാജ്യത്തിൻ്റെ സർവ സൈന്യാധിപയുമായി സുഖോയ് പറത്തിയത്.

റഷ്യൻ കമ്പനിയായ സുഖോയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ആണ് ഇരട്ട സീറ്റുള്ള മൾട്ടിറോൾ ഫൈറ്റർ ജെറ്റ് നിർമിച്ചിരിക്കുന്നത്. തേസ്പൂർ വ്യോമതാവളത്തിൽ നിന്നാണ് ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാർ തിവാരി രാജ്യത്തിൻ്റെ സർവ സൈന്യാധിപയ്ക്ക് ഒപ്പം സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തിൽ പറന്നുയർന്നത്.

Advertising
Advertising

ആൻ്റി ഗ്രാവിറ്റി സ്യൂട്ട് ധരിച്ചാണ് രാഷ്ട്രപതി യുദ്ധ വിമാനത്തിൽ പറന്നത്. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ശേഷം യുദ്ധ വിമാനത്തിൽ സഞ്ചരിക്കുന്ന രണ്ടാമത്തെ വനിതാ രാഷ്ട്രപതിയായി ഇതോടെ ദ്രൗപതി മുർമു മാറി. 2009ൽ പൂനെയിൽ നിന്നാണ് പ്രതിഭാ പാട്ടീൽ സുഖോയ് വിമാനത്തിൽ പറന്നത്. ത്രിദിന സന്ദർശനത്തിനായി അസമിൽ എത്തിയ രാഷ്ട്രപതി സന്ദർശനം പൂർത്തിയാക്കി ഇന്ന് മടങ്ങും. രാഷ്ട്രപതിയായി അധികാരമേറ്റെടുത്ത ശേഷം ഇത് രണ്ടാം തവണയാണ് ദ്രൗപതി മുർമു അസം സന്ദർശിക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News