'യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണം';റഷ്യൻ വിദേശകാര്യമന്ത്രിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി

സമാധാനശ്രമങ്ങൾക്ക് എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു

Update: 2022-04-01 14:42 GMT
Advertising

യുക്രൈനിലെ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവിനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജ്യത്തെത്തിയ റഷ്യൻ വിദേശകാര്യമന്ത്രി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തവേയാണ് പ്രധാനമന്ത്രി ആവശ്യം ഉന്നയിച്ചത്. കഴിഞ്ഞ ഇന്ത്യാ-റഷ്യ ഉച്ചകോടിയിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതിയും യുക്രൈനിലെ സമാധാന ചർച്ചകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങളും ലാവ്‌റോവ് അദ്ദേഹവുമായി പങ്കുവെച്ചു. സമാധാനശ്രമങ്ങൾക്ക് എല്ലാ സഹായങ്ങളും  പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.


യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രശംസിച്ചിരുന്നു. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിനാണ് പ്രഥമസ്ഥാനമെന്ന് ലാവ്‌റോവ് പറഞ്ഞു. യുക്രൈൻ വിഷയത്തിൽ റഷ്യക്ക് ഒന്നും ഒളിക്കാനില്ല, എല്ലാം ഇന്ത്യക്കറിയാം. മുൻകാലങ്ങളിലെ പ്രയാസകരമായ സമയങ്ങളിലും ഇന്ത്യയുമായുള്ള ബന്ധം സുസ്ഥിരമായിരുന്നു. സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും ലാവ്റോവ് പറഞ്ഞു.

യുക്രൈൻ അധിനിവേശത്തിന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന റഷ്യൻ നേതാവാണ് ലാവ്റോവ്. ഇന്ത്യ റഷ്യയുമായി ബന്ധം തുടരുന്നതിൽ യു.എസും ആസ്ത്രേലിയയും കടുത്ത അതൃപ്തി അറിയിച്ചിരുന്നു. റഷ്യക്കെതിരായ ഉപരോധം മറികടക്കാൻ ശ്രമിച്ചാൽ കനത്ത പ്രത്യാഘാതമുണ്ടാവുമെന്ന് ഇന്ത്യയിലെത്തിയ യുഎസ് ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് ങ് മുന്നറിയിപ്പ് നൽകിയിരുന്നു.


Full View

Prime Minister Narendra Modi tells Russian Foreign Minister that the war must end "as soon as possible."

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News