ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും

ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഈസ്റ്റർ ദിനത്തിൽ വൈകുന്നേരമാണ് പ്രധാനമന്ത്രി എത്തുക.

Update: 2023-04-08 10:19 GMT

Narendra Modi

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യൻ പള്ളി സന്ദർശിക്കും. ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ ഈസ്റ്റർ ദിനത്തിൽ വൈകുന്നേരമാണ് പ്രധാനമന്ത്രി എത്തുക. ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ വർധിപ്പിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നിലെന്നാണ് സൂചന.

കേരളത്തിലടക്കം ക്രിസ്ത്യൻ സമുദായത്തെ പാർട്ടിയുമായി അടുപ്പിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ദുഃഖ വെള്ളി ദിവസം ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ മലയാറ്റൂർ മല കയറാനെത്തിയിരുന്നു. എന്നാൽ 14 സ്ഥലങ്ങളുള്ള തീർഥാടനപാതയിൽ ഒന്നാംസ്ഥലത്തുവെച്ച് തന്നെ രാധാകൃഷ്ണൻ മലകയറ്റം അവസാനിപ്പിച്ച് തിരിച്ചിറങ്ങുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News