Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി മുസ്‌ലിം ലീഗ് ദേശീയ ആസ്ഥാനം സന്ദർശിച്ചു. ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്ററിലെത്തിയ പ്രിയങ്കയെസാദിഖലി തങ്ങൾ സ്വീകരിച്ചു. ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്ന് പ്രിയങ്ക പറഞ്ഞു. മികച്ച ഓഫീസാണ് ഡൽഹിയിലേതെന്നും പറഞ്ഞ പ്രിയങ്ക മുസ്‌ലിം ലീഗിന്റെ ചരിത്രം പറയുന്ന ഡോക്യുമെന്ററിയും കണ്ടു.
അതേസമയം, പൊതുജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എവിടെയായാലും തെറ്റാണെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. കേരളത്തിലെ പൊലീസ് മർദ്ദനത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് എംപിയുടെ പ്രതികരണം. അത്തരം ആക്രമണങ്ങളെ അപലപിക്കുന്നുവെന്നും സംസ്ഥാന സർക്കാർ ഇത് നിയന്ത്രിക്കുമെന്ന് കരുതുന്നുവെന്നും പ്രിയങ്ക പറഞ്ഞു.