വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ വളർച്ച ചർച്ചയായി; മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയിൽ പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം

വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

Update: 2025-08-31 14:23 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: മോദി - ഷി ജിന്‍പിങ് കൂടിക്കാഴ്ചയിൽ പുരോഗതിയെന്ന് വിദേശകാര്യമന്ത്രാലയം. വ്യാപാര, നിക്ഷേപ ബന്ധങ്ങളിലെ വളർച്ച ചർച്ചയായി. വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 2026ല്‍ ഇന്ത്യയില്‍ വച്ചുനടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷി ജിന്‍പിങിനെ ക്ഷണിച്ചിട്ടുണ്ട്.

അമേരിക്കയുടെ അധിക തീരുവ മറികടക്കാൻ മറ്റു രാജ്യങ്ങളുമായി കൂടുതൽ വ്യാപാര ബന്ധങ്ങൾക്ക് തുടക്കമിടുകയാണ് ഇന്ത്യ. ഗാൽവൻമേഖലയിലെ സംഘർഷം, ബ്രഹ്മപുത്ര നദീജല തർക്കം, അതിർത്തിഗ്രാമങ്ങളുടെ മേലേയുള്ള ചൈനയുടെ അവകാശതർക്കം എന്നിവയെല്ലാം മാറ്റിവച്ചാണ് പുതിയ സൗഹൃദത്തിന് ഇന്ത്യ തയ്യാറെടുക്കുന്നത്. ഏഴ് വർഷത്തിനുശേഷമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.

Advertising
Advertising

ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് മോദി ചൈനയിൽ എത്തിയത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനും വഴിയൊരുക്കുമെന്നും അതിർത്തിയിലെ സൈനിക പിന്മാറ്റം സമാധാനാന്തരീക്ഷം ഊഷ്മളമാക്കി എന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയെ വീണ്ടും കാണാനയത്തിൽ സന്തോഷമെന്നും, ആനയും വ്യാളിയും തമ്മിലുള്ള സൗഹൃദബന്ധം ലോകത്തിന് അനിവാര്യമാണന്നും ഷീ ജിൻപിഗ് പ്രതികരിച്ചു. ഭീകരവാദം, വ്യാപാരം, ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളില്‍ പൊതു നിലപാട് സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും വിലയിരുത്തി.

വ്യാപാര കമ്മി കുറയ്ക്കുന്നത് ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തു. 50 മിനിറ്റ് നീണ്ടുനിന്ന ചർച്ചയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി, വിദേശകാര്യ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നാളെയാണ് പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തുക. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News