പൊതുവിടങ്ങളിലെ സൗജന്യ വൈഫൈ ഉപയോഗിക്കാറുണ്ടോ? പണിവരും പിന്നാലെ...

കഫേകളിലും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള വ്യാജ വൈ-ഫൈ നെറ്റ്‌വർക്കുകളെ പാട്ടി നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്

Update: 2025-09-23 10:53 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി : ഇന്‍റര്‍നെറ്റിനായി പൊതുവിടങ്ങളിലെ വൈഫൈ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ സൂക്ഷിക്കുക . പൊതു വൈഫൈകളുടെ വ്യാജ ഐഡി ഉണ്ടാക്കിയാണ് പുത്തൻ തട്ടിപ്പ് .' എവിൾ ട്വിൻ' എന്നാണ് സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ ഇത്തരം ഹോട്സ്പോട്ടുകളെ വിളിക്കുന്നത്.

കഫേകളിലും ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള വ്യാജ വൈ-ഫൈ നെറ്റ്‌വർക്കുകളെ പാട്ടി നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട് . എന്നാൽ വിമാനത്താവളങ്ങളിലും ഇത്തരം പരാതികൾ ഉയർന്നുവരികയാണ്. വിനോദത്തിനും ഇന്‍റര്‍നെറ്റ് ലഭ്യതയ്ക്കും വേണ്ടിയാണ് പലപ്പോഴും വിമാനത്താവളങ്ങളിൽ സൗജന്യ വൈഫൈകൾ ആളുകൾ ഉപയോഗിക്കുന്നത്.

Advertising
Advertising

' എവിൾ ട്വിൻ' എന്നത് ഒരു വയർ ലെസ്സ് നെറ്റ് വർക്കാണ് . ഒരേപേരിലുള്ള ഒന്നിലധികം നെറ്റ്‌വർക്കുകൾ ഉണ്ടാകുമ്പോൾ ഉപഭോക്താവിന്‍റെ ഡിവൈസുകൾ പലപ്പോഴും ശക്തമായ സിഗ്നലുള്ള ഒന്നിലേക്ക് കണക്റ്റ് ചെയ്യപ്പെടുന്നു അത് ചിലപ്പോൾ ഇത്തരം തട്ടിപ്പ് വൈഫൈകളിലേക്കാവും.

ആസ്ത്രേലിയയിലെ എയർപോര്‍ട്ടുകളിലാണ് കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇത്തരത്തിലുള്ള വൈഫൈ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് .എയർ ലൈനിന്‍റെ ഔദ്യോഗിക വൈ-ഫൈ നെറ്റ്‌വർക്കുമായി പൊരുത്തപ്പെടുന്ന ഐഡികൾ നിര്‍മിക്കുകയും യാത്രക്കാർ അതുമായി കണക്ട് ചെയ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് അവരെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ട് ഒരു വ്യാജ ലോഗിൻ പേജിലേക്ക് കൊണ്ടുപോവുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News