കെസിആറിനെതിരെ പ്രതിഷേധം: വൈഎസ്‌ആർടിപി അധ്യക്ഷ വൈ.എസ്‌ ശർമിള വീണ്ടും കസ്റ്റഡിയിൽ

നാലാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ശർമിള കസ്റ്റഡിയിലാകുന്നത്.

Update: 2022-12-09 11:51 GMT
Editor : banuisahak | By : Web Desk

ഡൽഹി: തെലങ്കാനയിൽ വൈഎസ്‌ആർടിപി അധ്യക്ഷ വൈഎസ്‌ ശർമ്മിള വീണ്ടും കസ്റ്റഡിയിൽ. പൊലീസ് നിർദ്ദേശം ലംഘിച്ച് സർക്കാറിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. നാലാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ശർമിള കസ്റ്റഡിയിലാകുന്നത്.

തെലങ്കാനയിൽ കെസിആർ സർക്കാറിനെതിരെ വൈഎസ്‌ആർടിപി നേരത്തെ തന്നെ വൻ പ്രതിഷേധങ്ങൾ ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ശർമിളയുടെ നേതൃത്വത്തിൽ പദയാത്ര ഉൾപ്പടെ സംഘടിപ്പിച്ചിരുന്നു. പലയിടത്തും വൈഎസ്‌ആർടിപിയും കെസിആർ അനുകൂലികളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായി. പദയാത്രയുടെ ആദ്യ ദിവസം തന്നെ ശർമിളയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുണ്ടായി.

Advertising
Advertising

തുടർന്ന് പിറ്റേ ദിവസം തന്നെ ശർമിള കെസിആറിന്റെ വസതിക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി. അന്ന് ശർമിളയുടെ വാഹനം ഉൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ശര്‍മിള കാറിനുള്ളിലിരിക്കവേ, അവരുടെ കാര്‍ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു.

ഈ നാടകീയ സംഭവത്തിന് ശേഷമാണ് ശർമിളയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സർക്കാറിനെതിരെ പ്രതിഷേധിക്കാൻ ശർമിള നേരത്തെ അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിക്കുകയായിരുന്നു. ഇത് വകവെക്കാതെ പ്രതിഷേധിക്കാൻ തുടങ്ങിയപ്പോഴാണ് ശർമിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയാണ് വൈഎസ് ശര്‍മിള.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News