ബുൾഡോസർ രാജിനെതിരെ യു.പി ഭവന് മുന്നിൽ വൻ പ്രതിഷേധം; ലദീദ ഫർസാന അടക്കമുള്ളവർ കസ്റ്റഡിയിൽ

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർഥി ആക്ടിവിസ്റ്റായ അഫ്രീൻ ഫാത്തിമയുടെ പ്രയാഗ് രാജിലുള്ള വസതി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.

Update: 2022-06-13 11:58 GMT

ന്യൂഡൽഹി: വിദ്യാർഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമ അടക്കമുള്ളവരുടെ വീട് പൊളിച്ചുനീക്കിയതിനെതിരെ ഡൽഹി യു.പി ഭവന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം. ഫ്രറ്റേണിറ്റി മൂവ്‌മെന്റ്, എംഎസ്എഫ്, എസ്‌ഐഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ ലദീദ ഫർസാന അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് വിദ്യാർഥി ആക്ടിവിസ്റ്റായ അഫ്രീൻ ഫാത്തിമയുടെ പ്രയാഗ് രാജിലുള്ള വസതി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. അനധികൃത കയ്യേറ്റമാണെന്ന് ആരോപിച്ചായിരുന്നു വീട് പൊളിച്ചത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അഫ്രീന്റെ പിതാവും വെൽഫെയർ പാർട്ടി നേതാവുമായ ജാവേദിനെ ശനിയാഴ്ച രാത്രി യു.പി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News