രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു

എൽ.ഐ.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നടക്കുന്നതായി ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് അറിയിച്ചത്.

Update: 2022-02-02 01:23 GMT
Editor : rishad | By : Web Desk
Advertising

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ പ്രതിഷേധം ശക്തമാകുന്നു. എൽ.ഐ.സി ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന നടക്കുന്നതായി ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണ് അറിയിച്ചത്. 15 ലക്ഷം കോടി രൂപയാണ് എൽ.ഐ.സിക്ക് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്ന മൂല്യം.  

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരെ എംപിമാർ ഉൾപ്പടെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. പൊതുഖജനാവിന് ലാഭം നൽകുന്ന എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കുന്ന നടപടികൾ പുരോഗമിക്കുന്നു എന്നാണ് കേന്ദ്ര ധനമന്ത്രി സഭയെ അറിയിച്ചത്. എയർ ഇന്ത്യ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ കൈമാറ്റം പൂർണമായി. ബാക്കി നടപടികൾ പുരോഗമിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് എൽ.ഐ.സിയും ഉള്ളത്.

നടപടികൾ കൂടുതൽ സുഗമമാക്കാൻ എൽ.ഐ.സി ചെയർമാൻ എം.ആർ കുമാറിൻ്റെ കാലാവധിയും കേന്ദ്ര സര്‍ക്കാര്‍ ഒരു വർഷം നീട്ടി നൽകി. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് അഭിമാനകരമായ ഒന്നായി അവതരിപ്പിക്കുന്നു എന്ന് ഇടത് എംപിമാർ ആരോപിച്ചു. 38 ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള എൽ.ഐ.സിക്ക് പകുതിയിൽ താഴെ മാത്രമാണ് കേന്ദ്ര സർക്കാര് മൂല്യം കണക്കാക്കിയിരിക്കുന്നത്.

നിലവിൽ 10% ഓഹരി വിൽപ്പന നടപടികൾ ആണ് നടക്കുന്നതെങ്കിലും 49% ഓഹരികൾ വരെ വിൽക്കാവുന്ന തരത്തിൽ നിയമ നിർമാണം നടത്തിയിട്ടുണ്ട്. സ്വകാര്യവൽക്കരണം 49 കോടി പോളിസി ഉടമകളെ എങ്ങനെ ആണ് ബാധിക്കുക എന്ന കാര്യത്തിലും വ്യക്തത ഇല്ലെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News