'ഞാന്‍ ബീഫ് കഴിക്കാറില്ല, അഭിമാനിയായ ഹിന്ദു'; ആരോപണങ്ങള്‍ തള്ളി കങ്കണ റണാവത്ത്

കോൺഗ്രസിന്റെ ആരോപണം ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു

Update: 2024-04-08 07:38 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: താൻ ബീഫ് കഴിക്കുന്നെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് നടിയും മാണ്ഡിയിലെ ലോക്‌സഭാ സ്ഥാനാർഥിയുമായി കങ്കണ റണാവത്ത്. ആരോപണങ്ങൾ ലജ്ജാകരവും അടിസ്ഥാനരഹിതവുമാണെന്ന് കങ്കണ ട്വീറ്റ് ചെയ്തു. താനൊരു അഭിമാനിയായ ഹിന്ദുവാണെന്നും കങ്കണ എക്‌സിൽ കുറിച്ചു.

''ഞാൻ ബീഫോ മറ്റേതെങ്കിലും തരത്തിലുള്ള മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാർത്തകൾ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വർഷമായി ഞാൻ യോഗ-ആയുർവേദ ജീവിതരീതിയെ പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകർക്കാനുള്ള ഇത്തരം തന്ത്രങ്ങൾ ഫലിക്കില്ല. എന്റെ ആളുകൾക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാൻ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്'. കങ്കണ എക്സില്‍ കുറിച്ചു.

Advertising
Advertising

തനിക്ക് ബീഫ് ഇഷ്ടമാണെന്നും അത് കഴിച്ചിട്ടുണ്ടെന്നും മുമ്പൊരിക്കൽ കങ്കണ എക്‌സിൽ കുറിച്ചിരുന്നു. ഇത് കഴിഞ്ഞദിവസം കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ അടക്കമുള്ളവര്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കങ്കണയുടെ ഈ തുറന്ന് പറച്ചിൽ വകവെക്കാതെയാണ് ബിജെപി  ലോക്സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകിയതെന്നും വിജയ് വഡേത്തിവാർ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ വിശദീകരണം.ബിജെപിക്ക് വേണ്ടി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ്  കങ്കണ റണാവത്ത് ജനവിധി തേടുന്നത്. 



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News