വാക്കേറ്റം; പഞ്ചാബില്‍ ആംആദ്മി പാർട്ടി നേതാവിനെ അകാലി ദള്‍ നേതാവ് വെടിവെച്ചു

വെടിവെച്ചത് ഷിരോമണി അകാലിദൾ നേതാവെന്ന് ആരോപണം

Update: 2024-10-06 09:40 GMT
Editor : ദിവ്യ വി | By : Web Desk

ന്യൂഡൽഹി: പഞ്ചാബിൽ വാക്കേറ്റത്തിനിടെ ആംആദ്മി പാർട്ടി നേതാവിന് വെടിയേറ്റു. ഫസിൽക്ക ജില്ലയിലെ ജലാലാബാദിലാണ് ശിരോമണി അകാലിദൾ നേതാക്കളുമായുണ്ടായ സംഘർഷത്തിൽ നേതാവിന് വെടിയേറ്റത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആംആദ്മി സ്ഥാനാർഥി മൻദീപ് സിങിനാണ് നെഞ്ചിന് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ബ്ലോക്ക് ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്ത് ഓഫീസറുടെ കാര്യാലയത്തിന് പുറത്തായിരുന്നു സംഭവം. മുൻ എംപി സോറ സിങ് മന്നിന്റെ മകൻ വർദേവ് സിങ് നോനി മൻ ആണ് വെടിവച്ചത്. ഒരു സ്‌കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിന് പഞ്ചായത്തിലെത്തിയ വർദേവിന്‍റെ ആവശ്യം ഉദ്യോഗസ്ഥൻ നിരാകരിച്ചു. തുടർന്ന് അകാലി ദൾ നേതാക്കൾ ഓഫീസിൽ നിന്ന് ഇറങ്ങിപ്പോയി. പുറത്തുണ്ടായിരുന്ന മൻദീപുമായി തർക്കം ഉടലെടുത്തു. ഇതേ തുടർന്നാണ് വെടിവെപ്പുണ്ടായത്. 

Advertising
Advertising

പഞ്ചാബ് മന്ത്രി തരുൺപ്രീത് സിങ് ലുധിയാനയിലെ ആശുപത്രിയിലെത്തി മൻദീപിനെ സന്ദർശിച്ചു. പഞ്ചായത്തിലെ സർപാഞ്ച് സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന മൻദീപ് ബിഡിപിഒ ഓഫീസിലേക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പോയതായിരുന്നുവെന്നും ഇവിടെവച്ച് അകാലിദൾ നേതാവ് അദ്ദേഹത്തെ വെടിവെക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സംഭവ സമയം എഎപി എംഎഎൽഎ ജഗ്ദീപ് കാംബോജും സംഭവസ്ഥലത്തുണ്ടായിരുന്നു. കുറ്റവാളി പഞ്ചായത്തിന്റെ സ്ഥലം കയ്യടക്കിവച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് മൻദീപുമായുണ്ടായ തർക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും ജദ്ഗീപ് പറഞ്ഞു. 

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News